കർഷക സമരം മൂന്നാം ദിവസം; കൂടുതൽ കർഷകർ ഡൽഹിയിലേക്ക്
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കർഷകർ രാജ്യതലസ്ഥാനത്തേക്ക് നടത്തുന്ന 'ഡൽഹി ചലോ മാർച്ച്' മൂന്നാം ദിവസത്തിലേക്ക്. സമരം അടിച്ചമർത്താൻ പൊലീസ് ശ്രമിക്കുന്നതിനെ തുടർന്ന് കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തുമെന്നാണ് വിവരം.
അരലക്ഷത്തോളം പേരാണ് നിലവിൽ രാജ്യതലസ്ഥാനത്തേക്ക് തിരിച്ചിരിക്കുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കർഷകർക്ക് നേരെ ഗ്രനേഡും കണ്ണീർ വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചിരുന്നു. കർഷകർ പിന്മാറാൻ തയാറാല്ലെന്ന് അറിയിച്ചതോടെ ഡൽഹിയിലെ ബുരാരിയിലെ ൈമതാനത്ത് പ്രവേശിക്കാൻ പൊലീസ് അനുമതി നൽകി. അതേസമയം പ്രതിഷേധിക്കുന്ന കർഷകർക്ക് ആവശ്യമായ സഹായം ചെയ്തു നൽകാൻ ഡൽഹി സർക്കാർ അധികൃതരോട് ആവശ്യപ്പെട്ടു.
കർഷകരുടെ പ്രതിഷേധം ശക്തമായതോടെ കർഷകരുമായി ഡിസംബർ മൂന്നിന് ചർച്ച നടത്തുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ വീണ്ടും അറിയിച്ചു. വിളവ് ഇറക്കുന്ന സമയവും കോവിഡ് 19ഉം പരിഗണിച്ച് സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം കർഷകരോട് ആവശ്യപ്പെട്ടു. അതേസമയം ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് കർഷകരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.