ഡൽഹി ചീഫ് സെക്രട്ടറിയെ കൈയേറ്റം ചെയ്ത ആപ്പ് എം.എൽ.എമാർക്ക് ജാമ്യമില്ല
text_fieldsന്യൂഡൽഹി: ഡൽഹി ചീഫ് സെക്രട്ടറിയെ കൈയേറ്റം ചെയ്തെന്ന കേസിൽ ആം ആദ്മി പാർട്ടി എം.എൽ.എമാരായ അമാനത്തുള്ള ഖാനും പ്രകാശ് ജാർവലിനും ജാമ്യമില്ല. ഇരു നേതാക്കളും നൽകിയ ജാമ്യാപേക്ഷ ഡൽഹി തീസ്ഹസാരി കോടതി തള്ളി. നിലവിൽ രണ്ടു പേരും 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
കഴിഞ്ഞ 20നാണ് ആം ആദ്മി പാർട്ടി എം.എൽ.എമാർ തന്നെ കൈയേറ്റം ചെയ്തതായി കാണിച്ച് ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശ് ലഫ്. ഗവർണർ അനിൽ ബെയ്ജാലിന് പരാതി നൽകിയത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽവെച്ച് എം.എൽ.എമാർ ചീഫ് സെക്രട്ടറിയുടെ തലക്ക് അടിച്ചെന്നാണ് ആരോപണം. ആരോപണം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഒാഫിസ് നിഷേധിച്ചിട്ടുണ്ട്.
എന്നാൽ, ഉത്തരവാദിയായവർക്കെതിരെ നടപടിയെടുക്കും വരെ ചട്ടപ്പടി േജാലിയെടുക്കുമെന്ന് െഎ.എ.എസുകാരുടെ സംഘടനയായ െഎ.എ.എസ് അസോസിയേഷൻ ഒാഫ് ഡൽഹി അറിയിച്ചു. പണിമുടക്കില്ലെന്നും ഒാഫിസ് സമയം കഴിഞ്ഞുള്ള േയാഗങ്ങളിലോ ഒാഫിസിന് പുറത്തുള്ള യോഗങ്ങളിലോ സഹകരിക്കില്ലെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.