ഡൽഹിയിലെ മൂന്ന് നഗരസഭകളെ ലയിപ്പിക്കുന്ന ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ മൂന്ന് നഗരസഭകളെ ലയിപ്പിച്ച് ഒന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഭേദഗതി ബിൽ പാർലമെന്റിൽ നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ മൂന്ന് കോർപ്പറേഷനുകളെ ഉൾപ്പെടുത്തി ഏകീകൃത മുനിസിപ്പൽ കോർപ്പറേഷനാണ് ബിൽ വ്യവസ്ഥ ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
2011ലെ യു.പി.എ സർക്കാരാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനെ മൂന്നായി വിഭജിച്ചത്. കാലക്രമേണ ഇത് വിവിധ സ്ഥാപനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിപ്പിക്കുകയും ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളവും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാൻ കഴിയാതെ വരികയും ചെയ്യുന്നതിലേക്ക് എത്തുകയായിരുന്നെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ഓരോ കോർപ്പറേഷനും അവരുടെ ബാധ്യതകളും തമ്മിൽ വലിയ അന്തരമുണ്ടായി. ഇത് ഡൽഹിയിലെ സേവനങ്ങളെ സാരമായി ബാധിച്ചു.
അതേസമയം, ഡൽഹി ബി.ജെ.പി അധ്യക്ഷൻ ആദേശ് ഗുപ്ത നടപടി സ്വാഗതം ചെയ്തു. മൂന്ന് കോർപ്പറേഷനുകളെ സംയോജിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം സ്വാഗതാർഹമായ നടപടിയാണെന്നും ഇത് കോർപ്പറേഷനെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാർട്ടി ബില്ലിനെതിരെ രംഗത്തെത്തി. ഇത് തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും മൂന്ന് നഗരസഭകളും നിലവിൽ ബി.ജെ.പി നിയന്ത്രണത്തിലാണെന്നും പാർട്ടി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.