കലാപം കത്തിച്ചത് ബി.ജെ.പി നേതാവ് കപിൽ മിശ്ര
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ജാഫറാബാദിലും ചാന്ദ്ബാഗിലും സമാധാനപരമായി നടക്കുന്ന സമരത്തെ സംഘർഷഭരിതമാക്കിയത് ബി.ജെ.പി മുൻ എം.എൽ.എ കപി ൽ മിശ്രയെന്ന വിദ്വേഷപ്രചാരകനായ നേതാവ്. ഞായറാഴ്ച ജാഫറാബാദിൽ സ്ത്രീകൾ നടത്തിവ രുന്ന സമരത്തിലേക്ക് അക്രമോത്സുകരായ ഒരു സംഘത്തെയും നയിച്ച് കപിൽ മിശ്ര എത്തിയത ാണ് സംഘർഷത്തിന് തുടക്കം. ഇൗ സംഘത്തിെൻറ കലാപശ്രമങ്ങളുടെ പരിണിതഫലമാണ് തിങ്കളാഴ്ച പൊലീസ് ഉദ്യോഗസ്ഥൻ അടക്കം അഞ്ചുപേർ കൊല്ലപ്പെടുന്നതിലും കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കുന്നതിലേക്കും എത്തിയതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഇന്ത്യാ സന്ദർശനവേളയായതിനാൽ ക്ഷമിക്കുകയാണെന്നും മൂന്നു ദിവസത്തിനുള്ളിൽ പൗരത്വ വിരുദ്ധ സമരക്കാരെ ഒഴിപ്പിക്കാൻ ഡൽഹി പൊലീസിന് അന്ത്യശാസനം നൽകുകയാണെന്നും കപിൽ മിശ്ര ഞായറാഴ്ച പ്രസ്താവിച്ചിരുന്നു. ‘‘ഇത് ഡല്‍ഹി പൊലീസിനുള്ള അന്ത്യശാസനമാണ്.
ചെവിക്കൊണ്ടില്ലെങ്കിൽ ഞങ്ങള്‍ പിന്നെ നിങ്ങളുടെ വാക്കുകള്‍ക്ക് ചെവികൊടുക്കില്ല. വെറും മൂന്നു ദിവസം മാത്രം എന്നായിരുന്നു ഡി.സി.പി വേദ് പ്രകാശിനെ സാക്ഷിനിർത്തി കപിൽ മിശ്രയുടെ ഭീഷണി. എന്നാൽ, പിന്നീട് കണ്ടത് ട്രംപ് മടങ്ങാൻ കാത്തുനിൽക്കാതെ ഇയാളുടെ അനുയായികൾ കലാപം അഴിച്ചുവിടുന്നതാണ്. ഞായറാഴ്ച രാവിലെ മുതൽതന്നെ ആയുധങ്ങളും കല്ലുമായി ഇവർ സമരക്കാർക്കുനേരെ തിരിഞ്ഞു.
ഇതിനിടെ, പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മൗനം തുടർന്നിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഡൽഹിയിൽ സമാധാനവും ഐക്യവും നിലനിർത്തുന്നതിന് സഹായം ആവശ്യപ്പെട്ട് രംഗത്തുവന്നു. ഡൽഹിയിലെ ചില ഭാഗങ്ങൾ അസ്വസ്ഥജനകമാണെന്ന സങ്കടകരമായ വാർത്തകളാണ് പുറത്തുവരുന്നതെന്നും സമാധാനവും ഐക്യവും നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ ലെഫ്റ്റനൻറ് ഗവർണറോടും കേന്ദ്ര ആഭ്യന്തരമന്ത്രിയോടും അഭ്യർഥിക്കുന്നതായും കെജ്രിവാൾ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.