Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരവിന്ദ്​ കെജ്​രിവാൾ...

അരവിന്ദ്​ കെജ്​രിവാൾ കോവിഡ്​ വാക്​സിൻ സ്വീകരിച്ചു

text_fields
bookmark_border
Delhi CM Arvind Kejriwal gets first dose of Covid vaccine
cancel

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ആദ്യ ഡോസ്​ കൊറോണ വൈറസ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ചു. ​േലാക്​ നായക്​ ജയ്​ പ്രകാ​ശ്​ നാരായൺ ആശുപത്രിയിലെത്തിയാണ്​ അദ്ദേഹം കുത്തിവെപ്പെടുത്തത്​.

അദ്ദേഹത്തിന്‍റെ മാതാപിതാക്കളും വാക്​സിൻ സ്വീകരിച്ചു. വാക്​സിൻ എടുത്തതിനെ തുടർന്ന്​​ ആരോഗ്യപ്രശ്​നങ്ങൾ ഇല്ലെന്നും തങ്ങളുടെ ഉൗഴം അനുസരിച്ച്​ എല്ലാവരും വാക്​സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 52 വയസുകാരനായ പ്രമേഹരോഗിയാണ്​ കെജ്​രിവാൾ.

രാജ്യത്ത്​ രണ്ടാംഘട്ട വാക്​സിൻ വിതരണം ആരംഭിച്ചതോടെയാണ്​ മുഖ്യമന്ത്രിമാർ ഉൾപ്പെടെ വാക്​സിൻ സ്വീകരിച്ചത്​. 60വയസിന്​ മുകളിലുള്ളവർക്കും അസ​ുഖബാധിതരായ 45 വയസിന്​ മുകളിലുള്ളവർക്കുമാണ്​ രണ്ടാംഘട്ടത്തിൽ വാക്​സിൻ നൽകുക.

ഡൽഹിയിൽ ഇതുവരെ 3,27,355 പേരാണ്​ വാക്​സിൻ സ്വീകരിച്ചത്​. കഴിഞ്ഞദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്​ ഷാ തുടങ്ങിയവർ കോവിഡ്​ വാക്​സിൻ സ്വീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalDelhi CMCovid Vaccine
News Summary - Delhi CM Arvind Kejriwal gets first dose of Covid vaccine
Next Story