ഗവർണർ ഇടപെട്ടു; കെജ് രിവാൾ സമരം അവസാനിപ്പിച്ചു
text_fieldsന്യൂഡൽഹി: ലഫ്. ഗവർണർ അനിൽ ബൈജലിെൻറ വസതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുതിർന്ന മന്ത്രിമാരും നടത്തിവന്ന ഒമ്പതു ദിവസം നീണ്ട കുത്തിയിരിപ്പ് സമരം അവസാനിച്ചു. പ്രശ്നത്തിൽ ലഫ്. ഗവർണർ ഇടപെടുകയും മന്ത്രിമാർ വിളിച്ച വിവിധ യോഗങ്ങളിൽ െഎ.എ.എസ് ഉദ്യോഗസ്ഥർ പെങ്കടുക്കുകയും ചെയ്തതോടെ ചൊവ്വാഴ്ച രാത്രി ഭരണപ്രതിസന്ധിക്ക് പരിഹാരമായി. നാലു മാസമായി െഎ.എ.എസ് ഉദ്യോഗസ്ഥർ നിസ്സഹകരണത്തിലായിരുന്നു.
ഇതേതുടർന്ന്, നിസ്സഹകരണം അവസാനിപ്പിക്കാൻ ഇടപെടണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് ഇൗ മാസം 11 മുതലാണ് കെജ്രിവാളും മുതിർന്ന മൂന്നു മന്ത്രിമാരും ലഫ്. ഗവർണറുടെ ഒാഫിസ് സ്വീകരണമുറിയിൽ കുത്തിയിരിപ്പ് തുടങ്ങിയത്. െഎ.എ.എസ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കണമെന്ന് ചൊവ്വാഴ്ച ലഫ്. ഗവർണർ കെജ്രിവാളിനോട് ആവശ്യപ്പെട്ടു. മന്ത്രിമാർ വിളിച്ച യോഗങ്ങളിൽ െഎ.എ.എസുകാർ പെങ്കടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.
സർക്കാർ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് എതിരല്ലെന്ന് വാർത്താസമ്മേളനത്തിൽ കെജ് രിവാൾ പറഞ്ഞു. 99 ശതമാനം ഐ.എ.എസ് ഉദ്യോഗസ്ഥരും നല്ലവരാണ്. ഡൽഹിയിലെ ഭരണം മെച്ചപ്പെടുത്താനാണ് എല്ലാവരും ജോലി ചെയ്യുന്നതെന്നും കെജ് രിവാൾ വ്യക്തമാക്കി.
െഎ.എ.എസ് ഉദ്യോഗസ്ഥർ തുടരുന്ന നിസഹകരണം പരിഹരിക്കണമെന്ന് ആവശ്യെപ്പട്ടാണ് മുഖ്യമന്ത്രി കെജ്രിവാളും മന്ത്രിമാരും ഗവർണറുടെ വസതിയിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. തുടർന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിൽ മന്ത്രിമാർ നിരാഹാര സമരവും തുടങ്ങി. അതിനിടെ, ലഫ്. ഗവർണറുടെ വസതിയിൽ ധർണ നടത്തുന്നതിനെ ഡൽഹി ഹൈകോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
അതിനിടെ, ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരായാൽ സമരം അവസാനിപ്പിക്കാന്‍ തയാറാണെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. നിരവധി യോഗങ്ങൾ വിളിച്ച് ചേർത്തിട്ടും ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന ആരോപണം തെറ്റാണെന്നും എ.എ.പി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ആരും സമരം ചെയ്യുന്നില്ലെന്ന് നിലപാടാണ് െഎ.എ.എസ് അസോസിയേഷൻ അറിയിച്ചത്.
നാലു മാസമായി സർക്കാറുമായി നിസ്സഹകരണം തുടരുന്ന െഎ.എ.എസ് ഉദ്യോഗസ്ഥരോട് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെടുക, സമരം തുടരുന്നവർക്കെതിരെ നടപടിയെടുക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കുന്ന പദ്ധതിക്ക് അനുവാദം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് കെജ് രിവാൾ ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.