ഡൽഹിയിൽ സൈനിക പരിശീലന സ്കൂൾ സ്ഥാപിക്കും -അരവിന്ദ് കെജ്‌രിവാള്‍
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ഭഗത് സിങ്ങിന്‍റെ പേരിൽ സൈനിക പരിശീലന സ്കൂൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഝരോദ കലാനിലെ 14 ഏക്കർ സ്ഥലത്തായിരിക്കും സ്കൂൾ സ്ഥാപിക്കുകയെന്നും കെജ്‌രിവാള്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സ്കൂളിൽ വിദ്യാർഥികൾക്ക് ഫീസ് സൗജന്യമായിരിക്കും. കാമ്പസിനകത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക ഹോസ്റ്റൽ സൗകര്യമുണ്ടാകും. എല്ലാ ക്ലാസുകളിലും 100 സീറ്റുകൾ വീതം ഉണ്ടാകുമെന്നും ഡൽഹിയിലെ ഏതൊരു വിദ്യാർഥിക്കും 9 മുതൽ 11 വരെയുള്ള ക്ലാസുകളിൽ പ്രവേശനം നേടാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതുവരെ 18,000 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് സൈനിക പഠനത്തിന് അവസരം നൽകുന്നതിനായി ഡൽഹിയിൽ ഒരു സൈനിക സ്കൂൾ സ്ഥാപിക്കുമെന്നും സ്‌കൂളിന് ഭഗത് സിങ് ആംഡ് ഫോഴ്‌സ് പ്രിപ്പറേറ്ററി സ്‌കൂൾ എന്ന് പേരിടുമെന്നും 2021 ഡിസംബർ 20ന് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു.
വിദ്യാർഥികൾക്ക് വേണ്ടി ആദ്യഘട്ടത്തിൽ പ്രവേശന പരീക്ഷയും രണ്ടാം ഘട്ടത്തിൽ അഭിമുഖവും നടത്തും. കരസേനയിൽ നിന്നും വ്യോമസേനയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരായിരിക്കും വിദ്യാർഥികളെ പഠിപ്പിക്കുകയെന്നും കെജ്‌രിവാള്‍ പറഞ്ഞു. കൂടാതെ, വിവിധ വിദ്യാഭ്യാസ പദ്ധതികളും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.