ഏകാധിപത്യത്തിനെതിരെ ജനം വോട്ടുചെയ്തു -കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഏകാധിപത്യത്തിനും വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെയാണ് ജനം വോട്ടുചെയ്തതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലെ ചാന്ദ്നി ചൗക് ലോക്സഭ മണ്ഡലത്തിലെ സിവിൽ ലൈൻസ് ബൂത്തിൽ ഭാര്യ സുനിത കെജ്രിവാളിനൊപ്പം വോട്ടു ചെയ്ത് പുറത്തിറങ്ങവേ മാധ്യമപ്രവർത്തകരോടായിരുന്നു പ്രതികരണം.
രണ്ട് കുട്ടികൾ, പിതാവ് ഗോവിന്ദ് റാം കെജ്രിവാൾ എന്നിവരും അനുഗമിച്ചു. കോൺഗ്രസിലെ ജെ.പി. അഗർവാളും ബി.ജെ.പിയുടെ പ്രവീൺ ഖണ്ഡേൽവാലും തമ്മിലാണ് പ്രധാന മത്സരം. ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ കെജ്രിവാൾ ജൂൺ ഒന്നു മുതൽ ഇടക്കാല ജാമ്യത്തിലാണ്. അദ്ദേഹത്തിന്റെ മാതാവ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വോട്ടുചെയ്യാൻ എത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.