കോളജ് വിദ്യാർഥിയെ െകാന്നത് ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ഡിസൈനർ
text_fieldsന്യൂഡൽഹി: കോളജ് വിദ്യാർഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 25കാരനായ ഡിസൈനെറ െപാലീസ് അറസ്റ്റ് ചെയ്തു. ഉത്തംനഗർ സ്വദേശിയായ ഇഷ്ത്യാഖ് അലിയാണ് പൊലീസ് പിടയിലായത്. കഴിഞ്ഞ വ്യാഴാഴ്ച ദ്വാരകയിലെ വീട്ടിൽ നിന്ന് ഡൽഹി കോളജിലേക്ക് പോകുന്നതിനിെടയാണ് ആയുഷ് നൗതിയാലി(21) നെ കാണാതാവുന്നത്. പിന്നീട് ഡൽഹിയിലെ ഒാവുചാലിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
േഡറ്റിങ്ങ് ആപ്പിലൂടെയാണ് ഡിസൈനറായ ഇഷ്ത്യാഖ് അലിെയ ആയുഷ് പരിചയെപ്പടുന്നത്. ചിലകാര്യങ്ങളിൽ ആയുഷുമായി തെറ്റിയപ്പോൾ ഉണ്ടായ ദേഷ്യത്തിൽ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലെപ്പടുത്തുകയായിരുന്നെന്ന് ഇഷ്ത്യാഖ് പൊലീസിനോട് സമ്മതിച്ചു. കൊലപാതക ശേഷം അന്വേഷണം വഴി തെറ്റിക്കാൻ ആയുഷിെൻറ ഫോണിൽ നിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് സന്ദേശം അയച്ചു. മൃതദേഹം സംസ്കരിക്കാൻ സാവകാശം ലഭിക്കുന്നതിനു കൂടിയായിരുന്നു ഇൗ നടപടി എന്നും ഇഷ്ത്യാഖ് കുറ്റസമ്മതം നടത്തി.
കഴിഞ്ഞ വ്യാഴാഴ്ച ദ്വാരകയിെല വീട്ടിൽ നിന്ന് കോളജിലേക്ക് പുറപ്പെട്ടതായിരുന്നു വിദ്യാർഥി. എന്നാൽ മണിക്കൂറുകൾക്ക് ശേഷം, ആയുഷിനെ തട്ടിെക്കാണ്ടുപോെയന്നും 50 ലക്ഷം രൂപ നൽകിയാൽ വിടാെമന്നും അറിയിച്ച് രക്ഷിതാക്കളുടെ വാട്സ് ആപ്പിലേക്ക് ആയുഷിെൻറ തെന്ന ഫോണിൽ നിന്ന് നിരന്തരം സന്ദേശങ്ങൾ ലഭിച്ചു.
പണവുമായി രണ്ടു ദിവസത്തിനുള്ളിൽ രക്ഷിതാക്കളെത്തിെയങ്കിലും ആയുഷിനെ കണ്ടെത്താനായില്ല. പണം സ്വീകരിക്കാൻ ഇഷ്ത്യാഖ് ശ്രമിച്ചില്ലെന്നു മാത്രമല്ല, പണവുമായി മറ്റു സ്ഥലങ്ങളിലേക്ക് എത്താനും ആവശ്യെപ്പട്ടു. പിന്നീട് കൊല്ലപ്പെട്ടനിലയിൽ ഒാവുചാലിൽ ബാഗിനുള്ളിൽ കെണ്ടത്തുകയായിരുന്നു.
ആയുഷിെൻറ മൊബൈൽ ഫോൺ റെക്കോർഡുകൾ പരിശോധിച്ച ശേഷമാണ് പൊലീസ് ഇഷ്ത്യാഖിനെ പിടികൂടിയത്. ഡേറ്റിങ്ങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഡേറ്റിങ്ങ് ആപ്പുകളിെല സ്ഥിരം സന്ദർശകനാണ് ആയുഷെന്നും പൊലീസ് പറഞ്ഞു.
മൃതദേഹം ഉപേക്ഷിക്കാൻ വേണ്ടി ഇഷ്ത്യാഖ് ആയുഷിെൻറ വാഹനം തന്നെയായിരുന്നു ഉപേയാഗിച്ചിരുന്നത്. ഇൗ വാഹനവും മൊബൈൽ ഫോണും കണ്ടെത്തിയതോടെയാണ് െപാലീസ് പ്രതിെയ പിടികൂടിയത്.
രാംലാൽ ആനന്ദ് കോളജിലെ അവസാന വർഷ കൊേമഴ്സ് ബിരുദ വിദ്യാർഥിയായ ആയുഷ് രക്ഷിതാക്കളുടെ ഏകമകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.