ഡല്‍ഹി വര്ഗീയാക്രമണക്കേസ്: ഒരേ എഫ്.െഎ.ആറില്‍ ഇരട്ടനീതി
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി വംശീയാതിക്രമക്കേസില് ഒരേ എഫ്.ഐ.ആറില്‍ പ്രതിചേര്‍ത്ത രണ്ടു മതവിഭാഗത്തില്‍പെട്ടവർക്ക് രണ്ട് നീതി. ഡല്‍ഹി ആക്രമണത്തിനായി മധ്യപ്രദേശില്‍ നിന്ന് തോക്കുകള്‍ ഡല്‍ഹിയില്‍ കൊണ്ട് വന്ന് വിതരണം ചെയ്ത ആയുധക്കച്ചവടക്കാരനെ കോവിഡ് ഭീഷണി മുന്‍ നിര്‍ത്തി ജാമ്യം നല്കി വിട്ടപ്പോള്‍ അതേ എഫ്.ഐ.ആറില്‍ പ്രതികളാക്കിയ പൗരത്വ സമരക്കാരെ ജാമ്യം കിട്ടാത്ത യു.എ.പി.എ ചുമത്തി ജയിലിലടച്ചു.
പൗരത്വ സമരത്തിന് നേതൃത്വം വഹിച്ച വിദ്യാര്‍ഥികളെയും ചെറുപ്പക്കാരെയും ഡല്‍ഹി വര്ഗീയാക്രമണക്കേസിെൻറ ഗൂഢാലോചനയില്‍ പ്രതിചേര്‍ത്ത് വ്യാപകമായി വേട്ടയാടുന്നതിന് ഉപയോഗിച്ചത് ഡല്‍ഹി പൊലീസിലെ ഒരു സബ് ഇന്‍സ്പെക്ടര്‍ കൊടുത്ത പരാതിയിന്മേല് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിെൻറ ബലത്തിലായിരുന്നു. അമേരിക്കന്‍ പ്രസിഡൻറിെൻറ ഡല്‍ഹി സന്ദര്‍ശന വേളയില്‍ കലാപം സൃഷ്ടിക്കാന്‍ പൗരത്വ സമരക്കാര്‍ പദ്ധതിയിട്ടുവെന്ന് ഇന്‍ഫോര്‍മര്‍ തനിക്ക് വിവരം നല്‍കിയെന്നായിരുന്നു ഡല്‍ഹി പൊലീസ് സബ് ഇന്‍സ്പെക്ടറുടെ പരാതി.
ഏതോ ഇന്‍ഫോര്‍മറില്‍ നിന്ന് ലഭിച്ച രഹസ്യവിവരം എന്ന് പറഞ്ഞ് സ്വന്തം എസ്.ഐ. തന്നെ നല്കിയ പരാതിയില്‍ തുടര്‍ന്ന് പൗരത്വ സമരക്കാരെ അറസ്റ്റ് ചെയ്തു തുടങ്ങി. ജാമിഅയിലെ സമര സമിതി നേതാവും ഗര്‍ഭിണിയുമായ സഫൂറ സര്‍ഗര്‍, സീലംപൂരിലെ കോണ്‍ഗ്രസ് വനിത നേതാവ് ഇശ്റത്ത് ജഹാന്, യുനൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ് നേതാവ് ഖാലിദ് സൈഫി, ജാമിഅ പൂര്‍വ വിദ്യാര്‍ഥി സംഘടന നേതാവ് ശിഫാ ഉര്‍റഹ്മാന്‍ ഇതേ എഫ്.ഐ.ആറില്‍ പേര് വന്ന് അറസ്റ്റിലായവരാണ്.
ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരം കലാപത്തിനും ആയുധം സൂക്ഷിക്കുന്നതിനും നിയമ വിരുദ്ധമായ സംഘം ചേരലിനും ഡല്‍ഹി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് പിന്നീട് ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ഏറ്റെടുക്കുകയും കൊലപാതകം, കൊലപാതകശ്രമം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളും ഭീകരപ്രവര്‍ത്തനത്തിനെതിരായ യു.എ.പി.എ കൂടി ചുമത്തുകയും ചെയ്തു. അതേ എഫ്.ഐ.ആറിലാണ് മധ്യപ്രദേശിലെ സെന്ധ്വയില് നിന്ന് ആയുധം കൊണ്ട് ഡല്‍ഹിയില്‍ വിതരണം ചെയ്ത മനീഷ് സിരോഹിയെയും പ്രതി ചേര്‍ത്തിരുന്നത്. അറസ്റ്റിലാകുമ്പോള്‍ തന്നെ മനീഷില്‍ നിന്ന് അഞ്ച് പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ആയുധ വിതരണം നടത്തിയ മനീഷിനെ ജാമ്യം നല്കി വിട്ടയച്ചപ്പോള്‍ സഫൂറയെയും ഇശ്റത്തിനെയും ഖാലിദിനേയും യു.എ.പി.എ ചുമത്തി ജാമ്യമില്ലാതെ ജയിലിലടച്ചു. കോവിഡ് ബാധയുടെ ഭീഷണി മുന്‍ നിര്‍ത്തിയാണ് ഡല്‍ഹി കോടതി മനീഷിനെ 25,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.