ആരു പിടിക്കും ദില്ലിയിലെ ഡൽഹി ?
text_fieldsരാജ്യതലസ്ഥാനെത്ത തലയെടുപ്പുള്ള മണ്ഡലമാണ് ന്യൂഡൽഹി. അക്ഷരാർഥത്തിൽ ഇന്ത്യയുടെ ഭരണസിരാകേന്ദ്രം. ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പൽ കോർപറേഷനുകളുടെ കടകൾ അടച്ചുപൂട്ടുന്ന ‘സീലിങ്’ ആണ് മണ്ഡലത്തിലെ പ്രധാന വിഷയം. രാജ്യത്തെ പ്രധാന വാണിജ്യകേന്ദ്രമായ കരോൾ ബാഗടക്കമുള്ള നിയമസഭ മണ്ഡലങ്ങൾ ന്യൂഡൽഹി മണ്ഡലത്തിലായതിനാൽ ബി.ജെ.പിക്കെതിരെ കോൺഗ്രസും ആം ആദ്മി പാർട്ടിയും സീലിങ് വിഷയം കത്തിക്കുന്നുണ്ട്.
ന്യൂഡൽഹിയിലെ പ്രധാന വോട്ടുബാങ്കായ വ്യാപാരി സമൂഹത്തിെൻറ പിണക്കം ബി.ജെ.പിക്ക് വെല്ലുവിളിയാണ്. ഇതേത്തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് രംഗത്തിറക്കി തൽക്കത്തോറ സ്റ്റേഡിയത്തിൽ വ്യപാരികളുടെ യോഗം ബി.ജെ.പി സംഘടിപ്പിച്ചിരുന്നു. എന്നാൽ, കടകൾ അടച്ചുപൂട്ടൽ നടപടിയെക്കുറിച്ച് മോദി ഒന്നും പറയാത്തത് കോൺഗ്രസും ആപ്പും പ്രചാരണായുധമാക്കുകയാണ്. വ്യാപാരി വിഭാഗം നേതാവായ ബ്രിജേഷ് ഗോയലിനെ ആപ് ന്യൂഡൽഹി മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയത് ഇക്കാര്യങ്ങൾകൂടി കണക്കിലെടുത്താണ്. കൂടാതെ, കടകൾ അടച്ചുപൂട്ടൽ നടപടിക്കെതിരെ തുടക്കംമുതൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.
അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടതും ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്. ആപ് വിജയിച്ചാൽ ഡൽഹിക്ക് പൂർണസംസ്ഥാന പദവി യാഥാർഥ്യമാക്കുകയും വ്യാപാരികളുടെ പ്രശ്നം പരിഹരിക്കുകയും ചെയ്യുമെന്ന് അരവിന്ദ് കെജ്രിവാൾ പറയുന്നു. ഇവയെല്ലാം വോട്ടായിമാറുമെന്ന ശുഭപ്രതീക്ഷയിലാണ് ആപ്.
മുൻ കേന്ദ്രമന്ത്രിയും രണ്ടുതവണ എം.പിയുമായ കോൺഗ്രസ് സ്ഥാനാർഥി അജയ് മാക്കൻ പ്രചാരണത്തിലുടനീളം ഉന്നയിക്കുന്നതും വ്യാപാരികളെ സംബന്ധിച്ച വിഷയമാണ്. ജി.എസ്.ടിക്കെതിെരയും കടകൾ അട്ടച്ചുപൂട്ടലിനെതിെരയും പറയുേമ്പാൾ മാക്കന് നിലക്കാത്ത കൈയടിയാണ് ലഭിക്കുന്നത്. ഡൽഹിക്ക് ഗുജറാത്ത് മോഡൽ വികസനം വേണ്ട. കോൺഗ്രസ് അധികാരത്തിൽ വന്നാൽ അടച്ചുപൂട്ടൽ നടപടി, നിയമം കൊണ്ടുവന്നു നിർത്തലാക്കുമെന്നും അജയ് മാക്കൻ വോട്ടർമാർക്ക് ഉറപ്പുനൽകുന്നു.
എന്നാൽ, അശ്രദ്ധമായ പ്ലാൻ തയാറാക്കുകയും ഉടൻ അംഗീകാരം നൽകുകയും ചെയ്തതിൽ മാക്കനു പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ച് പ്രതിരോധിക്കുകയാണ് ബി.ജെ.പി സ്ഥാനാർഥി മീനാക്ഷി ലേഖി. മോദിയുടെ വികസനമാണ് അവരുടെ പ്രചാരണ വിഷയം. പെൻഷൻ, പാചകവാതക കണക്ഷൻ തുടങ്ങിയ വിഷയങ്ങളും കടന്നുവരുന്നു. അതോടൊപ്പം എതിർ പാർട്ടികൾക്കെതിരെ അതിരുകടന്നുള്ള അവരുടെ സ്ഥിരം വിമർശനവും പ്രചാരണത്തിൽ കാണാം. അതേസമയം, കടകൾ അടച്ചൂപൂട്ടൽ നിർത്താമെന്ന വാഗ്ദാനം മാത്രം കണക്കിലെടുത്ത് വോട്ടു നൽകില്ലെന്ന് ഒരു വിഭാഗം വ്യാപാരികൾ പറയുന്നുണ്ട്. ദേശീയ സുരക്ഷപോലുള്ള അതിപ്രാധാനമായ വിഷയങ്ങളിൽ പാർട്ടികൾ സീകരിക്കുന്ന നിലപാടിെൻറ അടിസ്ഥാനത്തിൽ വോട്ട് ആർക്ക് നൽകുമെന്ന് തീരുമാനിക്കുമെന്ന് ചില വ്യാപാരികൾ വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതൽ വി.വി.െഎ.പി വോട്ടർമാരുള്ള മണ്ഡലം കൂടിയാണ് ന്യൂഡൽഹി. സ്വാതന്ത്ര സമര പേരാളിയും രാജ്യത്തെ ആദ്യ വനിത മുഖ്യമന്ത്രിയുമായ സുചേത കൃപാലിനി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി, എൽ.കെ. അദ്വാനി, േബാളിവുഡ് താരം രാജേഷ് ഖന്ന, കെ.സി. പന്ത് തുടങ്ങിയ നേതാക്കളെ വിജയിപ്പിച്ച ചരിത്രം ന്യുഡൽഹിക്കുണ്ട്. ബി.ജെ.പി, കോൺഗ്രസ്, കിസാൻ മസ്ദൂർ പ്രജാപർട്ടി, ഭാരതീയ ജനസംഘം, ജനത പാർട്ടികളെ ന്യൂഡൽഹി മാറിമാറി വിജയിപ്പിച്ചിരുന്നു. 2014ൽ ആപ്പിെൻറ ആശിഷ് ഖേതനെ 1,62,708 വോട്ടുകൾക്കാണ് മീനാഷി ലേഖി തോൽപ്പിച്ചത്. അഭിപ്രായ വ്യാത്യാസത്തെ തുടർന്ന് ആശിഷ് ഖേതൻ പിന്നീട് പാർട്ടി വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.