മൂന്നുമാസത്തിനിടെ കണ്ടെത്തിയത് 'കാണാതായ 76 കുട്ടികളെ'; ഡൽഹി പൊലീസ് ഓഫിസർക്ക് സ്ഥാനകയറ്റം
text_fieldsന്യൂഡൽഹി: മൂന്നുമാസത്തിനിടെ കാണാതായ 76 കുട്ടികളെ കണ്ടെത്തിയ ഡൽഹി പൊലീസ് ഓഫിസർക്ക് സ്ഥാനകയറ്റം. പൊലീസ് ഓഫിസറായ സീമ ധാക്കയാണ് സ്ഥാനകയറ്റത്തിന് അർഹയായത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സമയ്പുർ ബഡ്ലി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബ്ൾ ആണ് സീമ ധാക്ക. ഒ.ടി.പി (ഔട്ട് ഓഫ് ടേൺ പ്രൊമേഷൻ) വഴിയാണ് സീമയുടെ നേട്ടം.
ഡൽഹിയിൽ കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി ആഗസ്റ്റ് അഞ്ചിന് ആരംഭിച്ച പ്രോത്സാഹന പദ്ധതിയാണിത്. മൂന്നുമാസത്തിനിടെ കാണാതായ 76 കുട്ടികളെയാണ് സീമ കണ്ടെത്തിയത്. ഇതിൽ 56 പേർ 14 വയസിൽ താഴെയുള്ളവരാണ്. ഡൽഹിയിൽനിന്ന് മാത്രമല്ല, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്നും സീമ കുട്ടികളെ കണ്ടെത്തിയിരുന്നു. കുട്ടികളിൽ പലരെയും വർഷങ്ങൾക്ക് മുമ്പ് കാണാതായതായിരുന്നു.
സീമയുടെ കഠിനാധ്വാനത്തെയും ആത്മാർഥതയെയും അഭിനന്ദിച്ച് ഡൽഹി പൊലീസ് കമീഷണർ എസ്.എൻ. ശ്രീവാസ്തവ രംഗത്തെത്തി.
ഒ.ടി.പി പദ്ധതിയിലൂടെ കോൺസ്റ്റബ്ൾ/ ഹെഡ് കോൺസ്റ്റബ്ൾ സ്ഥാനത്തുള്ള പൊലീസുകാർ ഒരു വർഷത്തിനുള്ളിൽ കാണാതായ 50 കുട്ടികളെ കണ്ടെത്തുകയാണെങ്കിൽ അവർ പ്രെമോഷന് അർഹരാകും. ഇതിൽ 50 കുട്ടികളും 14 വയസിന് താഴെയുള്ളവരും 15 പേർ എട്ടുവയസിന് താഴെയുള്ളവരുമാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.