തെരുവിലെ പച്ചക്കറി ഉന്തുവണ്ടികൾ തകർത്ത പൊലീസുകാരന് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: സെൻട്രൽ ഡൽഹിയിൽ െതരുവിൽ നിർത്തിയിട്ട പച്ചക്കറി ഉന്തുവണ്ടികൾ തകർത്ത പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. ലോക്ക്ഡൗൺ ലംഘനമെന്ന പേരിൽ പൊലീസ് കോൺസ്റ്റബിളായ രാജ്ബീർ പച്ചക്കറി കച്ചവടക്കാരുടെ ഉന്തുവണ്ടി മറച്ചിടുകയും തല്ലിതകർക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ലോക്ക്ഡൗൺ നടപടികൾ പാലിക്കാൻ ശ്രമിച്ചതാണെന്നാണ് ഇയാൾ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചത്.
ബുധനാഴ്ച വൈകിട്ട് രഞ്ജിത് നഗറിലാണ് സംഭവം നടന്നത്. മാസ്കും സാധാരണ വേഷവും ധരിച്ചു നിൽക്കുന്നയാൾ കച്ചവടക്കാരോട് മാറി പോകാൻ ആവശ്യപ്പെടുന്നതും പ്ലാസറ്റിക് ഷീറ്റ് കൊണ്ട് മറച്ച പച്ചക്കറി ഉന്തുവണ്ടി മറിച്ചിട്ട് തല്ലിതകർക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പൊലീസുകാരനാണെന്ന് തിരിച്ചറിഞ്ഞത്.
രാജ്ബീർ ഓരോ ഉന്തുവണ്ടികളും തള്ളി മറിച്ചിടുന്നതും പച്ചക്കറികൾ റോഡിൽ ചിതറികിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. നിസ്സഹായതോടെ ഇത് നോക്കി നിൽക്കുന്ന മൂന്ന് കച്ചവടക്കാർ ഇയാൾ തങ്ങളുടെ വണ്ടിയിലേക്കെത്തുമുമ്പ് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് അവരുടെ സാധനങ്ങൾ മറക്കുന്നതും വിഡിയോയിൽ കാണാം.
പച്ചക്കറികൾ അവശ്യ സാധനങ്ങളുടെ പട്ടികയിൽ വരുന്നതിനാൽ തെരുവിൽ അവ വിൽക്കുന്നതിന് നിയമതടസങ്ങളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.