Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്വിറ്ററിന്‍റെ ഓഫീസിൽ...

ട്വിറ്ററിന്‍റെ ഓഫീസിൽ ഡൽഹി പൊലീസ്​ റെയ്​ഡ്​

text_fields
bookmark_border
ട്വിറ്ററിന്‍റെ ഓഫീസിൽ ഡൽഹി പൊലീസ്​ റെയ്​ഡ്​
cancel

ന്യൂഡൽഹി: കോൺഗ്രസ്​ ടൂൾകിറ്റുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുന്നതിനിടെ ട്വിറ്ററിന്‍റെ ഓഫീസിൽ ഡൽഹി പൊലീസ്​ റെയ്​ഡ്​. ഗുഡ്​ഗാവിലേയും ലാഡോ സരായിലേയും ഓഫീസുകളിലാണ്​ റെയ്​ഡ്​ നടത്തിയത്​. സാംബിത്രയുടെ ട്വീറ്റിന്​ ട്വിറ്റർ നൽകിയ ടാഗാണ്​ റെയ്​ഡിലേക്ക്​ നയിച്ചത്​.

കോൺഗ്രസ്​ ടൂൾകിറ്റ്​ എന്ന പേരിൽ ബി.ജെ.പി വക്​താവ്​ സാംബിത്​ പാത്ര പ്രചരിപ്പിച്ച കത്തിന്​ ട്വിറ്റർ മാനിപുലേറ്റഡ്​ ടാഗ്​ നൽകിയിരുന്നു. മെയ്​ 18നാണ്​ ഇതുമായി ബന്ധപ്പെട്ട സ്​ക്രീൻഷോട്ടുകൾ സാംബിത്​ പാത്ര ട്വിറ്ററിലൂടെ പങ്കുവെച്ചത്​. ഇതുമായി ബന്ധപ്പെട്ട്​ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ അന്വേഷണം നടക്കുകയാണെന്നും ഇതിൽ ട്വിറ്റർ ഇടപ്പെടേണ്ട കാര്യമില്ലെന്നുമായിരുന്നു കേന്ദ്രസർക്കാറിന്‍റെ പ്രതികരണം.

ഇതിന്​ പിന്നാലെയാണ്​ ട്വിറ്ററിന്‍റെ രണ്ട്​ ഓഫീസുകളിൽ ഡൽഹി പൊലീസ്​ റെയ്​ഡ്​. സാംബിത്​ പാത്രയുടെ ട്വീറ്റ്​ എത്രയും ​പെ​ട്ടെന്ന്​ ഒഴിവാക്കണമെന്ന്​ കോൺഗ്രസും ട്വിറ്ററിനോട്​ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterCongress Toolkit
News Summary - Delhi Cops At Twitter Offices Amid Row Over "Congress Toolkit" Tweet
Next Story