പീഡന പരാതി: മന്ത്രിപുത്രനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ്
text_fieldsജയ്പൂർ: രാജസ്ഥാൻ മന്ത്രി മഹേഷ് ജോഷിയുടെ മകൻ രോഹിത് ജോഷിയെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസെത്തി. സിറ്റിയിൽ മന്ത്രിയുടെ രണ്ട് വീടുകളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും രോഹിതിനെ പിടികൂടാനായില്ല. രോഹിത് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
23 കാരിയുടെ പരാതിയിലാണ് മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയത്. മന്ത്രി പുത്രൻ വിവാഹ വാഗ്ദാനം നൽകി 2021 ജനുവരി എട്ടു മുതൽ 2022 ഏപ്രിൽ 17 വരെ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി.
കഴിഞ്ഞ വർഷം ഫേസ്ബുക്കിലൂടെയാണ് രോഹിതിനെ പരിചയപ്പെട്ടതെന്നും അതിനു ശേഷം ഇയാൾ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. ആദ്യ കൂടിക്കാഴ്ചയിൽ പാനീയം നൽകി മയക്കി നഗ്ന ഫോട്ടോകളും വിഡിയോകളും എടുത്തു. അത് കാണിച്ച് ഭീഷണിപ്പെടുത്തി.
2021ൽ ഗർഭിണിയണെന്ന് തിരിച്ചറിഞ്ഞപ്പോൾ കുഞ്ഞിനെ ഇല്ലാതാക്കാൻ രോഹിത് നിർബന്ധിച്ചുവെന്നും താനത് നിഷേധിച്ചുവെന്നും യുവതി പറയുന്നു.
ആരോപണങ്ങളും മാധ്യമ വിചാരണകളും ഒഴിവാക്കി പൊലീസിനെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്ന് മന്ത്രി മഹേഷ് ജോഷി പറഞ്ഞു. കേസ് ശരിയായി പഠിച്ചാൽ സത്യം കണ്ടെത്താൻ പൊലീസിന് സാധിക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും മന്ത്രി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.