ജാമിഅ നഗർ സംഘർഷം; ഷർജീൽ ഇമാമിന് ജാമ്യം നിഷേധിച്ചു
text_fieldsന്യൂഡൽഹി: ജാമിഅ മില്ലിയ സർവകലാശാല സ്ഥിതി ചെയ്യുന്ന ജാമിഅ നഗറിലെ പൗരത്വ സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പ്രതി ചേർത്ത ജെ.എൻ.യു വിദ്യാർഥിയും ആക്ടിവിസ്റ്റുമായ ഷർജീൽ ഇമാമിന് ഡൽഹി സാകേത് കോടതി ജാമ്യം നിഷേധിച്ചു. 2019 ഡിസംബർ 19ന് ജാമിഅ നഗര്‍ പ്രദേശത്ത് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും അക്രമത്തിന് പ്രേരിപ്പിച്ചെന്നുമുള്ള കേസിലാണ് ഷർജീലിെൻറ ജാമ്യ ഹരജി തള്ളിയത്. പ്രസംഗം സാമുദായിക, വിഭജനപരമായ വാക്കുകള്‍ അടങ്ങിയതാണെന്നും ചൂണ്ടിക്കാട്ടി അഡീഷനൽ സെഷൻ ജഡ്ജി അനൂജ് അഗർവാളാണ് ജാമ്യം നഷേധിച്ചത്.
എന്നാൽ, പ്രസംഗത്തില്‍ പ്രചോദിതരായി ജനം കലാപത്തില്‍ പങ്കുചേർന്നു എന്നതിന് തെളിവുകള്‍ അപര്യാപ്തമാണെന്നു കോടതി നിരീക്ഷിച്ചു. ഒരു ദൃക്സാക്ഷിയെ പോലും പ്രോസിക്യൂഷന് ഉദ്ധരിക്കുകയോ ഷര്‍ജീല്‍ ഇമാമിെൻറ പ്രസംഗം കേട്ട് മറ്റു കുറ്റാരോപിതര്‍ കലാപം നടത്തിയെന്നു വ്യക്തമാക്കാന്‍ മറ്റു തെളിവുകളൊന്നും രേഖപ്പെടുത്തിയില്ലെന്നും കോടതി വ്യക്തമാക്കി. അഞ്ചോളം സംസ്ഥാനങ്ങളിൽ നിരവധി കേസുകൾ ഷർജീൽ ഇമാമിെൻറ പേരിൽ ഭരണകൂടം ചുമത്തിയിട്ടുണ്ട്. 2019 ഡിസംബർ 15നാണ് സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായത്. ഇതിനു പിന്നാലെയാണ് അക്രമികളെ തുരത്താനെന്ന പേരിൽ ഡൽഹി പൊലീസ് ജാമിഅ മില്ലിയ കാമ്പസിൽ കയറി വിദ്യാർഥികൾക്കു നേരെ നരനായാട്ട് നടത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.