Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.​െജ അക്​ബർ നൽകിയ...

എം.​െജ അക്​ബർ നൽകിയ മാനനഷ്​ടക്കേസിൽ പ്രിയ രമണിക്കെതിരെ കുറ്റം ചുമത്തി

text_fields
bookmark_border
Priya-Ramani
cancel

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി എം.ജെ അക്​ബർ നൽകിയ മാനനഷ്ടക്കേസിൽ മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ കുറ്റം ചു മത്തി. ഡൽഹി കോടതി ചുമത്തിയ കുറ്റം പ്രിയ രമണി നിഷേധിച്ചു. കേസ്​ വാദം കേൾക്കുന്നതിനായി മെയ്​ നാലിലേക്ക്​ മാറ്റി. കോടതിയിൽ നേരിട്ട്​ ഹാജരാകുന്നതിൽ നിന്നും പ്രിയയെ ഒഴിവാക്കിയിട്ടുണ്ട്​.

എം.ജെ അക്​ബർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്​ മീടൂ കാമ്പയിനിനിടെ പ്രിയ രമണി ആരോപിച്ചിരുന്നു. പ്രിയക്ക്​ പിറകെ നിരവധി പേർ സമാന ആരോപണം ഉന്നയിച്ചതോടെ 2018 ഒക്​ടോബർ 17ന്​ എം.ജെ അക്​ബർ കേന്ദ്ര മന്ത്രി സ്​ഥാനം രാജിവെച്ചിരുന്നു.

പിന്നീട്​ തെറ്റായതും അടിസ്​ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ച്​ തനിക്ക്​ മാനനഷ്​ടമുണ്ടാക്കി എന്ന്​ കാണിച്ച്​ എം.ജെ അക്​ബർ പ്രിയ രമണിക്കെതിരെ ഡൽഹി കോടതിയിൽ മാനനഷ്​ടക്കേസ്​ ഫയൽ ചെയ്​തു. തുടർന്ന്​ കോടതി പ്രിയക്കെതിരെ കുറ്റം ചുമത്തുകയായിരുന്നു. ഫെബ്രുവരി 25നാണ്​ പ്രിയ രമണിക്ക്​ ജാമ്യം അനുവദിച്ചത്​. 10,000 രൂപ കെട്ടിവെച്ചായിരുന്നു ജാമ്യം നൽകിയത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mj akbardefamation casemalayalam newsMe TooPriya Ramani
News Summary - Delhi court framed charges against Priya Ramani In Defamation Case By MJ Akbar - India News
Next Story