കരിഞ്ചന്തയിൽ ഓക്സിജൻ കോൺസെൻട്രേറ്റർ വിൽപന; നവനീത് കൽറക്ക് ജാമ്യം
text_fieldsന്യൂഡൽഹി: ഓക്സിജൻ കോൺെസൻട്രേറ്ററുകൾ കരിഞ്ചന്തയിൽ വിൽക്കാനായി പൂഴ്ത്തിവെച്ച കേസിൽ റിമാൻഡിലായിരുന്ന പ്രമുഖ ഹോട്ടൽ വ്യവസായി നവനീത് കൽറക്ക് ജാമ്യം.
ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തെളിവുകൾ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ഉപഭോക്താക്കളുമായി ബന്ധപ്പെടരുതെന്നും ജാമ്യ ഉത്തരവിലുണ്ട്. അന്വേഷണ ഏജൻസി എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്.
ഡൽഹിയിലെ പ്രശസ്തമായ ഖാൻ ചാച്ച ഹോട്ടൽ ശൃംഖലയുടെ ഉടമയാണ് നവനീത് കൽറ. നവനീതിെൻറ ഉടമസ്ഥതയിലുള്ള മൂന്ന് ഹോട്ടലുകളിൽനിന്ന് 524 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്തിരുന്നു.
തെക്കൻ ഡൽഹിയിലെ ലോധി കോളനിയിലെ ബാർ ഹോട്ടലിൽനിന്നുമാത്രം 419 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഖാൻ മാർക്കറ്റിലെ രണ്ട് ഹോട്ടലുകളിൽനിന്നായി 105 കോൺസെൻട്രേറ്ററുകളും പിടിച്ചെടുത്തു. 16,000 - 20,000 വിലയുള്ള കോൺസെൻട്രേറ്ററുകൾ 50,000 - 70,000 രൂപ ഈടാക്കിയാണ് വാട്സ്ആപ് ഗ്രൂപ്പുകൾ വഴിയും ഓൺലൈൻ വഴിയും വിറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.