സത്യേന്ദ്ര ജെയിന്റെ വിഡിയോ പുറത്തായ സംഭവം; ഇ.ഡിക്ക് നോട്ടീസയച്ച് ഡൽഹി കോടതി
text_fieldsന്യൂഡൽഹി: എ.എ.പി മന്ത്രി സത്യേന്ദ്ര ജെയിന്റെ വിഡിയോ പുറത്തുവന്ന സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നോട്ടീസയച്ച് ഡൽഹി കോടതി. സത്യേന്ദ്ര ജെയിന്റെ അഭിഭാഷകർ തന്നെയാണ് ഇതുസംബന്ധിച്ച് ഹരജി നൽകിയത്. ഇ.ഡി ഉദ്യോഗസ്ഥരാണ് വിഡിയോ ചോർത്തിയതെന്നാണ് സത്യേന്ദ്ര ജെയിന്റെ അഭിഭാഷകരുടെ വാദം.
ആം ആദ്മി പാർട്ടി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിനിന് ജയിലിൽ മസാജ് ചെയ്ത് കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കള്ളപ്പണക്കേസിൽ ജയിലിലായ ആപ് നേതാവിന് വി.വി.ഐ.പി സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് ബി.ജെ.പി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ജെയിനിന് ജയിലിൽ വി.ഐ.പി പരിഗണന ലഭിക്കുന്നുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് തിഹാർ ജയിൽ സൂപ്രണ്ട് സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജെയിനിന്‍റേതെന്ന പേരിൽ ദൃശ്യങ്ങളും പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.