Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാമിഅ അക്രമത്തെ...

ജാമിഅ അക്രമത്തെ കുറിച്ചുള്ള ട്വീറ്റ്​: സിസോദിയയുടെ ക്ലീൻ ചിറ്റ്​ റദ്ദാക്കി ഡൽഹി കോടതി

text_fields
bookmark_border
ജാമിഅ അക്രമത്തെ കുറിച്ചുള്ള ട്വീറ്റ്​: സിസോദിയയുടെ ക്ലീൻ ചിറ്റ്​ റദ്ദാക്കി ഡൽഹി കോടതി
cancel

ന്യൂഡൽഹി: ജാമിഅ അക്രമത്തെ കുറിച്ച്​ ട്വീറ്റിട്ടതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സിസോദി യക്ക്​ പൊലീസ്​ ക്ലീൻ ചിറ്റ് നൽകിയത്​​ ഡൽഹി കോടതി റദ്ദാക്കി.

ജാമിഅ മില്ലിയ അക്രമത്തിൻെറ പശ്ചാത്തലത്തിൽ മനീഷ്​ സിസോദിയ പോസ്​റ്റ്​ ചെയ്​ത ട്വീറ്റാണ് കേസിന്​ കാരണമായത്​. പൊലീസുകാർ ഡൽഹി ട്രാൻസ്​പോർട്ട്​ കോർപറേ ഷൻ ബസുകൾ അഗ്​നിക്കിരയാക്കുന്നു എന്നായിരുന്നു ട്വീറ്റ്​.​

കേസിൽ മാർച്ച്​ 17ഓടെ പുതിയ റിപ്പോർട്ട്​ സമർപ്പിക്കാൻ കോടതി നിർദേശിച്ചു. അഡീഷണൽ ചീഫ്​ മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ വിശാൽ പഹുജയാണ്​ കേസിൽ വാദം കേൾക്കുകയും സിസോദിയയുടെ ക്ലീൻചിറ്റ്​ റദ്ദാക്കുകയും ചെയ്​തത്​.

സിസോദിയ കുറ്റമൊന്നും ​െചയ്​തതായി തിരിച്ചറിഞ്ഞിട്ടില്ലെന്ന ഡൽഹി പൊലീസിൻെറ റിപ്പോർട്ടിനെ പരാതിക്കാരൻെറ അഭിഭാഷകൻ അലാഖ്​ അലോക്​ ശ്രീവാസ്​തവ ശക്തമായി എതിർത്തു. വാദം കേൾക്കുന്നതിനിടെ പരാതിക്കാരൻെറ ഗുരുതരമായ എതിർപ്പുകൾ കോടതി രേഖപ്പെടുത്തി.

ജാമിഅ അക്രമത്തിൻെറ പശ്ചാത്തലത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച സിസോദിയക്കെതിരെ കേസെടുക്കണമെന്ന പരാതിക്കാരൻെറ അപേക്ഷയിൻമേൽ എന്ത്​ നടപടി സ്വീകരിച്ചുവെന്ന റിപ്പോർട്ട്​ കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ സിസോദിയക്കെതിരെ ​െപാലീസ്​ പ്രഥമ വിവര റിപ്പോർട്ട്​ രജിസ്​റ്റർ ചെയ്യുക പോലും ചെയ്​തിട്ടില്ലെന്നും പരാതിക്കാരൻ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manish sisodiadelhi courtmalayalam newsindia newsClean chitjamia violence tweet case
News Summary - delhi court rejects clean chit given to manish sisodia in jamia violence tweet case -india news
Next Story