ഡൽഹി കലാപ ഗൂഢാലോചനക്കേസ്: ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി
text_fieldsന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തളളി. ഡൽഹിയിലെ കർകർദൂമ കോടതിയാണ് മുൻ ജെ.എൻ.യു വിദ്യാർഥിയായ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയത്. 2020ലെ ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് ഉമർ ഖാലിദിനെതിരായ കേസ്.
യു.എ.പി.എ ചുമത്തപ്പെട്ട ഉമർ ഖാലിദ് 2020 സെപ്റ്റംബർ മുതൽ ജയിലിലാണ്. കേസ് നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് ഉമർ ഖാലിദ് ജാമ്യാപേക്ഷ നൽകിയത്. പ്രത്യേക ജഡ്ജി സമീർ ബാജ്പേ മെയ് 13ന് ജാമ്യാപേക്ഷ വിധിപറയാനായി മാറ്റിയിരുന്നു. ഡൽഹി പൊലീസിന് വേണ്ടി ഹാജരായ പ്രത്യേക പ്രോസിക്യൂട്ടർ ഉമർ ഖാലിദിന് ജാമ്യം നൽകരുതെന്ന് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഉമർ ഖാലിദിനെതിരെ തീവ്രവാദ ആരോപണങ്ങൾ കുറ്റപത്രത്തിൽ ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കുറ്റപത്രത്തിൽ ഖാലിദിനെതിരെ പറയുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. തന്റെ കക്ഷിക്കെതിരെ മാധ്യമവിചാരണയാണ് നടക്കുന്നതെന്നും ഖാലിദിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
2020ൽ 23 സ്ഥലങ്ങളിൽ പ്രതിഷധത്തിന് ഉമർ ഖാലിദ് പദ്ധതിയിട്ടുവെന്നും ഇത് കലാപത്തിന് വഴിവെച്ചുവെന്നാണ് ഡൽഹി പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. ഫെബ്രുവരിയിലാണ് സുപ്രീംകോടതിയിൽ നിന്നും ജാമ്യാപേക്ഷ പിൻവലിച്ച് ഉമർ ഖാലിദ് പ്രാദേശിക കോടതിയെ സമീപിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.