Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവഖഫ് ബോർഡ് കേസിൽ...

വഖഫ് ബോർഡ് കേസിൽ അമാനത്തുല്ല ഖാന് ജാമ്യം

text_fields
bookmark_border
amanatullah khan
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വ​ഖ​ഫ് ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ൽ ര​ണ്ടു മാ​സ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന ആം ​ആ​ദ്മി പാ​ർ​ട്ടി (എ.​എ.​പി) നേ​താ​വും ഓ​ഖ്‍ല എം.​എ​ൽ.​എ​യു​മാ​യ അ​മാ​ന​ത്തു​ല്ല ഖാ​ന് ഡ​ൽ​ഹി റൗ​സ് ​അ​വ​ന്യൂ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. സെ​പ്റ്റം​ബ​ർ ര​ണ്ടി​നാ​ണ് എ​ൻ​ഫോ​​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) അ​മാ​ന​ത്തു​ല്ല​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്പെ​ഷ​ൽ ജ​ഡ‍്ജി ജി​തേ​ന്ദ്ര സി​ങ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

കേ​സി​ൽ ഇ.​ഡി ന​ൽ​കി​യ അ​ധി​ക കു​റ്റ​പ​ത്രം കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. ല​ക്ഷം രൂ​പ ജാ​മ്യ​ത്തു​ക കെ​ട്ടി​വെ​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്. അ​മാ​ന​ത്തു​ല്ല ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി​രു​ന്ന കാ​ല​ത്ത് അ​ന​ധി​കൃ​ത നി​യ​മ​നം ന​ട​ത്ത​ൽ ഉ​ൾ​പ്പെ​ടെ വ​ലി​യ തി​രി​മ​റി​ക​ൾ ന​ട​ന്നെ​ന്നാ​ണ് ഇ.​ഡി ആ​രോ​പ​ണം.

ച​ട്ട​വി​രു​ദ്ധ​മാ​യി ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ നി​യ​മി​ച്ച​തി​ലൂ​ടെ സ​ർ​ക്കാ​റി​നു വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​യി. അ​ന​ധി​കൃ​ത​മാ​യി സ്വ​രൂ​പി​ച്ച 36 കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നും ഇ.​ഡി പ​റ​യു​ന്നു. അ​മാ​ന​ത്തു​ല്ല ഖാ​ന് ജാ​മ്യം ല​ഭി​ച്ച​തി​ലൂ​ടെ എ​തി​രാ​ളി​ക​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ക​യാ​ണെ​ന്നു വ്യ​ക്ത​മാ​യെ​ന്ന് എ.​എ.​പി രാ​ജ്യ​സ​ഭ എം.​പി സ​ഞ്ജ​യ് സി​ങ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapAmanatullah khanWaqf
News Summary - Delhi court releases AAP MLA Amanatullah Khan in Waqf case
Next Story