ഡല്‍ഹിയില്‍ നാലു പേരില്‍ ഒരാള്‍ക്ക് കോവിഡ്; സ്ഥിതി രൂക്ഷം
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലു പേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചതായും ഭൂരിഭാഗം വീടുകളിലും വൈറസ് ബാധ എത്തിയതായും സീറോ സര്‍വേ ഫലം. ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഒക്ടോബര്‍ 15 മുതല്‍ 21 വരെയാണ് നാലാമത് സീറോ സര്‍വേ നടത്തിയത്. ടെസ്റ്റിന് വിധേയമാക്കിയവരില്‍ 25 ശതമാനം പേരിലും കോവിഡ് ആന്റിബോഡി രൂപപ്പെട്ടതായി കണ്ടെത്തി. മധ്യ ജില്ലകളിലാണ് രോഗബാധ രൂക്ഷം.
ഇതേതുടര്‍ന്ന്, സ്ഥിതി ഗുരുതരമായിട്ടും എന്തുകൊണ്ടാണ് നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യുന്നതെന്ന് കോടതി സര്‍ക്കാറിനോട് ചോദഗിച്ചു.
അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തോട് 1,092 ബെഡുകള്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന് നല്‍കിയ കത്തിലൂടെയാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്. ആശുപത്രികളില്‍ 20,604 ബെഡുകള്‍ സജ്ജമാക്കണമെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ് കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.