നിരാഹാര സമരം: മനീഷ് സിസോദിയയെ ആശുപത്രിയിലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: െലഫ്. ഗവർണർ അനിൽ ബൈജാലിെൻറ ഒാഫീസിൽ നിരാഹാര സമരം തുടരുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
സമരത്തിലുണ്ടായിരുന്ന ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിനെ കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേസമയം, െഎ.എ.എസ് ഉദ്യോഗസ്ഥർ തുടരുന്ന നിസഹകരണം പരിഹരിക്കണമെന്നാവശ്യെപ്പട്ട് കെജ്രിവാൾ നടത്തുന്ന കുത്തിയിരിപ്പ് സമരം എട്ടാം ദിവസത്തേക്കു കടന്നു.
അതിനിടെ, കെജ്രിവാളിന്‍റെ സമരത്തെ ഡൽഹി ഹൈകോടതി വിമർശിച്ചിരുന്നു. കെജ്രിവാളിെൻറ പ്രതിഷേധത്തെ സമരമെന്നു വിളിക്കാനാവില്ലെന്നും അനുമതിയില്ലാതെ ആരുടേയും ഒാഫീസിലോ വസതിയിലോ സമരം നടത്തരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരായാൽ സമരം അവസാനിപ്പിക്കാന്‍ തയാറാണെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. നിരവധി യോഗങ്ങൾ വിളിച്ച് ചേർത്തിട്ടും ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന ആരോപണം തെറ്റാണ്. പത്ത് ലക്ഷം ഒപ്പുകളുമായി നാളെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും ആം ആദ്മി പാര്‍ട്ടി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
അതേ സമയം ആരും സമരം ചെയ്യുന്നില്ലെന്ന് അറിയിച്ച് െഎ.എ.എസ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ െഎ.എ.എസ് ഒാഫീസർമാർക്ക് സുരക്ഷ നൽകണമെന്നും സഹപ്രവർത്തകർക്ക് പിന്തുണ നൽകുന്നതായും അസോസിയേഷൻ ട്വിറ്റിലൂടെ അറിയിച്ചു.
After increase Ketone level 7.4 in routine check up in Anshan, Delhi Dy CM @msisodia is being shifted to LNJP Hospital.
— AAP (@AamAadmiParty) June 18, 2018
Stay tuned. pic.twitter.com/6yW27UnPjp
അനുമതിയില്ലാതെ ആരുടേയും വീട്ടിൽ സമരം ചെയ്യരുത്- കെജ്രിവാളിനോട് ഹൈകോടതി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് െകജ്രിവാൾ ലെഫ്.ഗവർണറുടെ വസതിൽ തുടരുന്ന കുത്തിയിരിപ്പ് സമരത്തിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. ആരാണ് ഇതിന് മുഖ്യമന്ത്രിക്ക് അനുമതി നൽകിയതെന്ന് കോടതി ചോദിച്ചു. കെജ്രിവാളിെൻറ പ്രതിഷേധത്തെ സമരമെന്നു വിളിക്കാനാവില്ല. അനുമതിയില്ലാതെ ആരുടേയും ഒാഫീസിലോ വസതിയിലോ സമരം നടത്തരുത്. കെജ്രിവാൾ നടത്തുന്നത് സമരമാണെങ്കിൽ പുറത്തിരുന്ന് െചയ്യണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ എ.കെ. ചൗള, നവീൻ ചൗള എന്നിവരടങ്ങിയ ബഞ്ചിേൻറതാണ് നിരീക്ഷണം. കെജ്രിവാളിെൻറ കുത്തിയിരിപ്പ് സമരത്തിനെതിരെയും െഎ.എ.എസ് ഒാഫീസർമാരുടെ സമരത്തിനെതിരെയുമുള്ള രണ്ട് വ്യത്യസ്ത ഹരജികളിൽ വാദം കേൾക്കെവയാണ് കോടതിയുടെ വിമർശനം. കേസിൽ െഎ.എ.എസ് അസോസിയേഷനെ കക്ഷി ചേർക്കാനും കോടതി തീരുമാനിച്ചു. ഇവരുടെ കൂടി വാദം കേട്ട േശഷമാകും അന്തിമ വിധി പുറപ്പെടുവിക്കുക. കെജ്രിവാളിെൻറ സമരത്തിനെതിരെ ബി.ജെ.പി നേതാവ് വിജേന്ദർ ഗുപ്തയാണ് ഹരജി നൽകിയത്. വാദം കേൾക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി വെച്ചു.
െഎ.എ.എസ് ഉദ്യോഗസ്ഥർ തുടരുന്ന നിസഹകരണം പരിഹരിക്കണമെന്നാവശ്യെപ്പട്ട് കെജ്രിവാൾ നടത്തുന്ന കുത്തിയിരിപ്പ് സമരം എട്ടാം ദിവസത്തേക്കു കടന്നിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം നിരാഹാര സമരത്തിലിരുന്ന ഡൽഹി ആരോഗ്യ വകുപ്പ് മന്ത്രി സത്യേന്ദർ ജെയിനെ കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
അതേ സമയം ആരും സമരം ചെയ്യുന്നില്ലെന്ന് അറിയിച്ച് െഎ.എ.എസ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ െഎ.എ.എസ് ഒാഫീസർമാർക്ക് സുരക്ഷ നൽകണമെന്നും സഹപ്രവർത്തകർക്ക് പിന്തുണ നൽകുന്നതായും അസോസിയേഷൻ ട്വിറ്റിലൂടെ അറിയിച്ചു.
തിരുവനന്തപുരത്ത് എ.എ.പിയുടെ രാജ്ഭവൻ മാർച്ച്
തിരുവനന്തപുരം: കെജ്രിവാളിന്‍റെ കുത്തിയിരിപ്പ് സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ആം ആദ്മി പാർട്ടി രാജ് ഭവൻ മാർച്ച് നടത്തി. മ്യൂസിയം പോലിസ് സ്റ്റേഷനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് രാജ്ഭവനു സമീപത്ത് വച്ച് പൊലീസ് തടഞ്ഞു. സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. മെൽവിൻ വിനോദ്, പ്രവീൺ ജെ ഫിലിപ്പ്, സൂസൻ ജോർജ്, ഗ്ലേവിയസ് അലക്സാണ്ടർ എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.