ജിം തുറക്കും, വിവാഹത്തിൽ 50 പേർക്ക് പെങ്കടുക്കാം; തിങ്കളാഴ്ച മുതൽ ഡൽഹിയിൽ കൂടുതൽ ഇളവുകൾ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് കേസുകൾ കുറയുകയും പോസിറ്റിവിറ്റി നിരക്ക് താഴുകയും ചെയ്തതോടെ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ. സംസ്ഥാനത്തെ ഇളവുകൾ സംബന്ധിച്ച് ഡൽഹി ദുരന്തനിവാരണ വിഭാഗം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കും.
ജിം, യോഗ സെൻററുകൾ തുടങ്ങിയവക്ക് 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം. വിവാഹത്തിൽ 50 പേരെ അതിഥികളായി പെങ്കടുപ്പിക്കാം. കൂടാതെ കല്യാണ മണ്ഡപം, ഹാളുകൾ, ഹോട്ടലുകൾ എന്നിവയിൽ വിവാഹം സംഘടിപ്പിക്കുകയും ചെയ്യാം. അതേസമയം, വീട്ടിലോ, കോടതിയിലോ നടക്കുന്ന വിവാഹ ചടങ്ങുകളിൽ 20 പേരെ മാത്രമേ പെങ്കടുക്കാൻ അനുവദിക്കൂ.
വിവാഹമണ്ഡപങ്ങൾ, ഹാളുകൾ, ഹോട്ടലുകൾ, ജിം, യോഗ സെൻററുകൾ എന്നിവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉടമകൾ ഉറപ്പാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു. അതേസമയം, മറ്റു നിയന്ത്രണങ്ങൾ ജൂലൈ അഞ്ചുവരെ തുടരും.
മറ്റു ഇളവുകൾ
ഉച്ച മുതൽ രാത്രി 10 വരെ 50 ശതമാനം ശേഷിയോടെ ബാറുകൾ പ്രവർത്തിക്കാം
രാവിലെ എട്ടുമുതൽ രാത്രി 10 വരെ 50 ശതമാനം ശേഷിയോടെ റസ്റ്ററൻറുകൾ അനുവദിക്കും
പൊതു പാർക്കുകൾ, പൂന്തോട്ടങ്ങൾ, ഗോൾഫ് ക്ലബുകൾ തുടങ്ങിയവ തുറക്കുകയും ഒൗട്ട്ഡോർ യോഗ പ്രവർത്തനങ്ങൾ അനുവദിക്കുകയും ചെയ്യും.
മാർക്കറ്റുകൾ, മാളുകൾ, മാർക്കറ്റ് കോംപ്ലക്സുകൾ, ഷോപ്പുകൾ തുടങ്ങിയവ രാവിലെ പത്തുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കാം
മരണാനന്തര ചടങ്ങുകളിലും സംസ്കാരങ്ങളിലും 20 പേർക്ക് മാത്രം പെങ്കടുക്കാൻ അനുവാദം നൽകും
ആരാധനാലയങ്ങൾ തുറക്കാം, പക്ഷേ പൊതുജനങ്ങൾക്ക് പ്രവേശനമില്ല
സർക്കാർ, സ്വകാര്യ ഒാഫിസുകൾ 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം
ഡൽഹി മെട്രോയും പൊതുഗതാഗതവും ഇരിപ്പിടത്തിെൻറ 50 ശതമാനം ശേഷിയിൽ ആളുകളെ അനുവദിച്ച് സർവിസ് നടത്തും. നിന്ന് യാത്രചെയ്യാൻ അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.