ഡൽഹിയിൽ ന്യൂനപക്ഷ വോട്ട് കൃത്യം; തെളിവായി ആറ് മണ്ഡലങ്ങൾ
text_fieldsന്യൂഡൽഹി: പൗരത്വ നിയമം സൃഷ്ടിച്ച ഭീതിയിൽ മുസ്ലിം ന്യൂനപക്ഷം തങ്ങളുടെ രാഷ്ട്രീ യം കൃത്യമായി നിർണയിച്ച തെരഞ്ഞെടുപ്പ് കൂടിയായി ഡൽഹിയിലേത്. ആറ് ന്യൂനപക്ഷ കേന്ദ ്രീകൃത മണ്ഡലങ്ങളിലും ആം ആദ്മി പാർട്ടി വെന്നിക്കൊടി നാട്ടിയത് ഇതിന് തെളിവായി. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആപ്പിെൻറയും കോൺഗ്രസിെൻറയും മുസ്ലിം സ്ഥാനാർഥികൾ വ ോട്ട് ഭിന്നിപ്പിച്ചതിനാൽ ബി.ജെ.പി പിടിച്ച മുസ്തഫാബാദും ഇത്തവണ നാടകീയമായി ആപ്പി െൻറ കൈയിലെത്തി.
വൻ ഭൂരിപക്ഷം നേടിയ സ്ഥാനാർഥികൾ മിക്കവരും മുസ്ലിം സ്വാധീന മണ്ഡലങ്ങളിൽനിന്നുള്ളവരാണെന്നതും ശ്രദ്ധേയമാണ്. ഒാഖ്ല മണ്ഡലത്തിൽ അമാനത്തുല്ല ഖാൻ, മടിയ മഹലിൽ ശുെഎബ് ഇഖ്ബാൽ, ബല്ലി മാറാനിൽ ഇംറാൻ ഹുൈസൻ, ചാന്ദ്നി ചൗക്കിൽ പ്രഹ്ലാദ് സിങ് സാഹ്നി, സീലംപുരിൽ അബ്ദുറഹ്മാൻ എന്നിവരെല്ലാം വലിയ ഭൂരിപക്ഷം നേടി.
2015ൽ കോൺഗ്രസിെൻറ ഹസൻ അഹ്മദും ആപ്പിെൻറ ഹാജി യൂനുസും യഥാക്രമം 52,357ഉം 49,791ഉം വോട്ടുകൾ വീതിച്ചെടുത്ത മുസ്തഫാബാദിൽ കേവലം 6000ൽപരം വോട്ടിനാണ് ബി.ജെ.പിയുടെ ജഗദീഷ് പ്രധാൻ ജയിച്ചുകയറിയത്. താമര ചിഹ്നത്തിൽ ഇക്കുറി 20,000 വോട്ടുകൾ കൂടുതൽ വീണിട്ടും ആപ് സ്ഥാനാർഥി ഹാജി യുനുസ് 21,000ത്തിലേറെ വോട്ടിന് വിജയം കണ്ടു. കോൺഗ്രസ് സ്ഥാനാർഥി അലി മെഹ്ദിക്ക് കിട്ടിയത് കേവലം 5000ൽപരം വോട്ടു മാത്രം.
ശാഹീൻബാഗിനെ അവഹേളിച്ച ബി.ജെ.പിക്ക് ഷോക്ട്രീറ്റ്മെൻറ് നൽകാനെന്നവണ്ണം ഒാഖ്ലയിൽ പോൾ ചെയ്തതിെൻറ 80 ശതമാനം വോട്ടും ആപിെൻറ അമാനത്തുല്ല ഖാന് വീണപ്പോൾ കോൺഗ്രസിെൻറ മുൻരാജ്യസഭാംഗം കൂടിയായ മുതിർന്ന നേതാവ് പർവേസ് ഹാശ്മിക്ക് കിട്ടിയത് 4999 വോട്ടു മാത്രം. ഇതേ മണ്ഡലത്തിൽ എസ്.ഡി.പി.െഎ ബാനറിൽ മൽസരിച്ച മുസ്ലിം വേദികളിലെ ചിരപരിചിത മുഖമായ തസ്ലീം അഹ്മദ് റഹ്മാനിക്ക് 140 വോട്ട് നേടാനേ കഴിഞ്ഞുള്ളു.
മടിയ മഹലിൽ ഡൽഹി മുൻ ഡെപ്യൂട്ടി സ്പീക്കർ ശുെഎബ് ഇഖ്ബാൽ പോൾ ചെയ്ത വോട്ടിെൻറ 75 ശതമാനവും നേടി. ബല്ലി മാറാനിൽ ഇംറാൻ ഹുസൈന് കിട്ടിയത് 64 ശതമാനം വോട്ട്. ആപ് എം.എൽ.എ ആയിരുന്ന അൽക ലാംബ കോൺഗ്രസിലേക്ക് മാറി മത്സരിച്ച ചാന്ദ്നി ചൗക്കിൽ ആപ് സ്ഥാനാർഥി പ്രഹ്ലാദ് സിങ് ജയിച്ചത് 60 ശതമാനത്തിലേറെ വോട്ട് നേടിയാണ്. മുസ്ലിം കേന്ദ്രീകൃത മണ്ഡലങ്ങൾ കഴിഞ്ഞാൽ ആപ്പിനെ ഏറ്റവുമധികം തുണച്ചത് സിഖ്-ദലിത് സ്വാധീന മണ്ഡലങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.