ഡൽഹി തെരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് ദുരുപയോഗിച്ചെന്ന് വെളിപ്പെടുത്തൽ
text_fieldsവാഷിങ്ടൺ: ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ഫേസ്ബുക്ക് പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്തതായി ഫേസ്ബുക്ക് മുൻ ഡേറ്റ വിദഗ്ധ സോഫി ഷാങ്. ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് തുടങ്ങി അതുവഴി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നാണ് സ്ഥാപനത്തിൽനിന്ന് പടിയിറങ്ങുന്ന അവസാന ദിവസം സോഫി എഴുതിയ കുറിപ്പ്. ഇന്ത്യക്ക് പുറമെ യുക്രെയിൻ, സ്പെയിൻ, ബ്രസീൽ, ബൊളീവിയ, ഇക്വഡോർ എന്നീ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഫേസ്ബുക്ക് ദുരുപയോഗം ചെയ്തതായി സുദീർഘമായ കത്തിൽ സോഫി വിവരിക്കുന്നുണ്ട്്.
സങ്കീർണമായ രാഷ്ട്രീയ ശൃംഖല ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ആയിരത്തിലധികം പേർ ഇൗ ശൃംഖലയുടെ ഭാഗമാണ്. ഇൗ സംവിധാനം ഇല്ലാതാക്കാൻ താൻ പരമാവധി ശ്രമിച്ചതായും സോഫി ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് പ്രത്യേക ടീം ഉണ്ടെന്നും നൂറിലേറെ ശൃംഖലകളെ ഇത്തരത്തിൽ നീക്കം ചെയ്തിട്ടുണ്ടെന്നും ഫേസ്ബുക്ക് വക്താവ് ലിസ് ബുർജിയോയിസ് അറിയിച്ചു. സോഫി ഉന്നയിച്ച പ്രശ്നം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം തടയാൻ ഫേസ്ബുക്ക് ഇന്ത്യൻ മേധാവി ശ്രമിച്ചില്ലെന്ന് വാൾസ്ട്രീറ്റ് ജേണൽ കഴിഞ്ഞ മാസം വാർത്ത പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.