ആം ആദ്മി പാർട്ടിക്ക് ഹാട്രിക് വിജയം
text_fieldsന്യൂഡൽഹി: ഇന്ദ്രപ്രസ്ഥം തൂത്തുവാരി വീണ്ടും ആം ആദ്മി പാർട്ടി. 70 അംഗ നിയമസഭയിൽ എട്ട ു സീറ്റു മാത്രം ബി.ജെ.പിക്ക് വിട്ടുകൊടുത്ത്, 62ഉം കൈയടക്കി അരവിന്ദ് കെജ്രിവാളിെൻറ നേതൃത്വത്തിൽ മറ്റൊരു കുറ്റിച്ചൂൽ വിപ്ലവം. 2015ലേതിനേക്കാൾ അഞ്ചു സീറ്റു മാത്രം കുറവ്. 15 വർ ഷം തുടർച്ചയായി ഡൽഹി ഭരിച്ച ചരിത്രമുള്ള കോൺഗ്രസിന് ഒറ്റ സീറ്റും നൽകാതെയാണ് ആപ് ഭരണത്തിൽ ഹാട്രിക് തികക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി നടത്തിയ തീവ്രശ്രമങ്ങൾ പൊളിച്ചടുക്കിയാണ് ആപ് വോട്ടർമാരുടെ ഹൃദയം കവർന്നത്. വിദ്വേഷ പ്രചാരണം വഴിയുള്ള വർഗീയ ധ്രുവീകരണ ശ്രമം ഏശിയില്ല. ആപ് സർക്കാറിെൻറ ജനോപകാരപ്രവർത്തനങ്ങൾക്ക് കിട്ടിയ വൻസ്വീകാര്യതക്കു മുന്നിൽ ശാഹീൻബാഗും പാകിസ്താനും വിഷയങ്ങളാക്കി ബി.ജെ.പി നടത്തിയ നീക്കങ്ങൾ തകർന്നടിഞ്ഞു. അതേസമയം, ബി.ജെ.പിക്ക് 10 ശതമാനത്തോളം വോട്ടു കൂടി; 38.51. 4.26 ശതമാനം വോട്ടിലേക്ക് കോൺഗ്രസ് ചുരുങ്ങുകയും ചെയ്തു. ആം ആദ്മി പാർട്ടി 53.58 ശതമാനം വോട്ടു നേടി. ആപ് നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ഇന്ന് യോഗം ചേരും.
സഫലം സമരമുഖം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരമുഖത്തുള്ളവർക്ക് ഫലം ആഹ്ലാദം പകർന്നു. ശാഹീൻബാഗ്, ജാമിഅ നഗർ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഒാഖ്ല മണ്ഡലത്തിൽ മത്സരിച്ച ആപ്പിെൻറ അമാനത്തുല്ല ഖാൻ വിജയിച്ചത് മികച്ച ഭൂരിപക്ഷത്തിനാണ് -71,827 വോട്ട്. കഴിഞ്ഞ തവണ 64,532 വോട്ടായിരുന്നു ഭൂരിപക്ഷം. നല്ല ദിനങ്ങളുടെ അഞ്ചു വർഷംകൂടി വരുന്നുവെന്ന മുദ്രാവാക്യങ്ങളുമായാണ് റോസ് അവന്യൂ റോഡിലെ ആം ആദ്മി പാർട്ടി ആസ്ഥാനം ജയം വരവേറ്റത്. ജനങ്ങൾ വികസന രാഷ്ട്രീയം തെരഞ്ഞെടുത്തുവെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചത്. ‘ദില്ലിവാലോം, ഐ ലവ് യു’ -ഭാര്യ സുനന്ദ, മകൾ ഹർഷിത, മകൻ പുൽകിത് എന്നിവർക്കൊപ്പം പാർട്ടി ആസ്ഥാനെത്തത്തിയ കെജ്രിവാൾ പറഞ്ഞു. ജനങ്ങളുടെ ഭൂരിപക്ഷം മാനിക്കുന്നുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന് ജെ.പി. നഡ്ഡ പ്രതികരിച്ചു. നവോന്മേഷത്തോടെയും കരുത്താര്ജിച്ചും തിരിച്ചുവരുമെന്നായിരുന്നു കോണ്ഗ്രസ് പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.