ഡൽഹി തെരഞ്ഞെടുപ്പ്: 61.46 ശതമാനം പോളിങ്
text_fieldsന്യൂഡൽഹി: ശനിയാഴ്ച നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 61.46 ശതമാനം പോളിങ്. 2015ൽ 67 ശത മാനം പോളിങ്ങായിരുന്നു േരഖപ്പെടുത്തിയത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മത് സരിച്ച ന്യൂഡൽഹി മണ്ഡലത്തിലാണ് ഏറ്റവും കുറച്ചുപേർ വോട്ട് രേഖപ്പെടുത്തിയത്. രാവി ലെ എട്ടു മുതൽ വൈകീട്ട് ആറു വരെയായിരുന്നു വോെട്ടടുപ്പ്. 70 മണ്ഡലങ്ങളിലായി ആകെ 672 സ്ഥാ നാർഥികളാണ് ജനവിധി തേടിയത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുൻ രാഷ്്ട്രപതി പ്രണബ് മുഖർജി, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, എൽ.കെ അദ്വാനി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തുടങ്ങിയവരും രാവിലെതന്നെ വിവിധ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടക്കുന്ന ശാഹീൻബാഗിലെ ബൂത്തിലും രാവിലെ മുതൽ വലിയ പോളിങ് രേഖപ്പെടുത്തി. വൻ സുരക്ഷയാണ് ശാഹീൻബാഗിൽ ഒരുക്കിയത്.
വോട്ടുയന്ത്രം തകരാറിലായതിനെ തുടർന്ന് ഏതാനും ബൂത്തുകളിൽ വോെട്ടടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ വൈകി. ബാബർപൂളിൽ േപാളിങ് സ്റ്റേഷനിലെ പോളിങ് ഒാഫിസർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചാന്ദ്നി ചൗക്ക് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അൽക്ക ലാംബ ആം ആദ്മി പാർട്ടി പ്രവർത്തകെന കൈയേറ്റം ചെയ്തത് നേരിയ സംഘർഷത്തിനിടയാക്കി.
ചൊവ്വാഴ്ച വോട്ടെണ്ണൽ നടക്കാനിരിക്കേ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ശനിയാഴ്ച ആം ആംദ്മി പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയെക്കുറിച്ച് ചർച്ച നടത്താനായിരുന്നു യോഗം.
LATEST VIDEO:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.