ഡൽഹിയിൽ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് ആപ്
text_fieldsന്യൂഡല്‍ഹി: ഫെബ്രുവരി എട്ടിന് നടക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ആം ആദ് മി പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സിറ്റിങ ് സീറ്റായ ന്യൂഡല്‍ഹി മണ്ഡലത്തിലാണ് മത്സരിക്കുന്നത്.
കോൺഗ്രസ് വിട്ടു പാർട്ടിയി െലത്തിയ എട്ടു പേർക്ക് സീറ്റ് നൽകിയിട്ടുണ്ട്. 70 സീറ്റുകളിലേക്കുമുള്ള പട്ടികയില്‍ 46 പേര് നിലവിലെ എം.എൽ.എമാരാണ്. എട്ടു വനിതകളാണ് ഇടം പിടിച്ചത്. ഫെബ്രുവരി 11നാണ് തെരഞ്ഞെടുപ്പ് ഫലം.
Important Announcement :
— AAP (@AamAadmiParty) January 14, 2020
Aam Aadmi Party declares all 70 candidates for the upcoming Delhi election.
We congratulate all the candidates and wish them all the best to establish high levels of trust and integrity within their constituency.#AAPKeCandidates pic.twitter.com/mbby8Z2GCR
ആപ് എം.എൽ.എ പാർട്ടി വിട്ടു
ന്യൂഡൽഹി: ആസന്നമായ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പായി ‘ആപ്’ എം.എൽ.എ എൻ.ഡി. ശർമ പാർട്ടി വിട്ടു. പാർട്ടി, സ്ഥാനാർഥികൾക്ക് സീറ്റുകൾ വിൽക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു. രണ്ടു തവണ എം.എൽ.എയായിരുന്ന റാം സിങ് നേതാജിയെ കഴിഞ്ഞ ദിവസം ‘ആപ്പി’ൽ എടുത്തിരുന്നു.
ഇതിൽ പ്രതിഷേധിച്ച് ശർമ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ കുത്തിയിരിപ്പ് നടത്തുകയുണ്ടായി. രാഷ്ട്രീയം ശുദ്ധീകരിക്കാൻ തുടങ്ങിയ ‘ആം ആദ്മി പാർട്ടി’യും മറ്റു പാർട്ടികളും തമ്മിൽ ഇപ്പോൾ വ്യത്യാസമില്ലാതായെന്ന് ശർമ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.