ഡൽഹിയിൽ വായു മലിനീകരണം കൂടുന്നു; നോയിഡയിലെ മലിനീകരണതോത് അതിരൂക്ഷം
text_fieldsന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണതോത് കൂടുന്നത് ആശങ്കകൾക്ക് കാരണമാകുന്നു. എയർ ക്വാളിറ്റി ഇൻഡക്സ് സിവിയർ വിഭാഗത്തിലാണുള്ളത്. പഞ്ചാബിലെ ഫാമിൽ നിന്നുള്ള തീപിടുത്തമാണ് തലസ്ഥാനത്തും സമീപ നഗരങ്ങളിലും വായു മലിനീകരണതോത് കൂടാനുള്ള കാരണം.
എ.ക്യു.ഐ നോയിഡയിൽ 529 ,ഗുരുഗ്രാമിൽ 478 ആയിരുന്നു. മലിനവായു കാരണം ജനങ്ങൾക്ക് കണ്ണ് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടായതായി പറയുന്നു.
നവംബർ 8 വരെ ഡൽഹിയിലെ എല്ലാ പ്രൈമറി സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകളിൽ 50 ശതമാനം വർക്ക് ഫ്രം ഹോം നിർബന്ധമാക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. സ്വകാര്യ ഓഫീസുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്വകാര്യ ഡീസൽ വാഹനങ്ങളുടെ ഉപയോഗത്തിന് 20,000 രൂപ പിഴയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് .
അതേസമയം വായുവിന്റെ ഗുണനിലവാരത്തെച്ചൊല്ലി കനത്ത വിമർശനം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരിടേണ്ടി വന്നു. എന്നാൽ ഇത് ഒരു നഗരത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും കെജ്രിവാൾ അഭ്യർത്ഥിച്ചു.
വൈക്കോൽ കത്തിച്ചതിന് കർഷകരെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി മാന്നും പറഞ്ഞു. വിഷയം പരിഹരിക്കാൻ തന്റെ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായുമലിനീകരണത്തിന്‍റെ കാരണങ്ങളെ ചൊല്ലി മാന്നും ഡൽഹി എൽ.ജി വിനയ് കുമാർ സക്‌സേനയും തമ്മിൽ അടുത്തിടെ വാക്‌പോരുണ്ടായി.ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ടുള്ള ഹർജി അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.