ഡൽഹി സർക്കാരിന്റെ വനമഹോൽസവ് പരിപാടി മോദിസർക്കാർ ഹൈജാക് ചെയ്തെന്ന് ആപ്
text_fieldsന്യൂഡൽഹി: ഡൽഹി സർക്കാർ അസോള വന്യജീവി സങ്കേതത്തിൽ നടത്താൻ തീരുമാനിച്ച വനമഹോൽസവ് പരിപാടി പ്രധാനമന്ത്രിയുടെ ഓഫിസ് ഹൈജാക് ചെയ്തതായി ആം ആദ്മി പാർട്ടിയുടെ ആരോപണം. വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോകൾ സ്ഥാപിക്കുകയും അത് എടുത്തുമാറ്റാൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് പരിപാടി ബഹിഷ്കരിക്കാൻ ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ തീരുമാനിച്ചതായും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
കെജ്‌രിവാളിന്റെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ വലിച്ചുകീറി, പിന്നീട് മോദിയുടെ ചിത്രം പതിച്ച് നടത്തിയ അലങ്കാരപ്പണികൾക്കു മുന്നിൽ നിന്ന് പൊലീസ് പോസ്ചെയ്യുന്നതിന്റെ ചിത്രങ്ങളും എ.എ.പി ട്വിറ്ററിൽ പങ്കുവെച്ചു. യൂനിഫോം ധരിച്ച നിരവധി പൊലീസുകാരാണ് ഇവിടെ കാവൽ നിൽക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ ചിരിക്കുന്ന മുഖമുള്ള ബാനറുകൾ സ്ഥാപിക്കാൻ കേന്ദ്രം ഇന്നലെ രാത്രി പോലീസിനെ അയച്ചതായി ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി.
"ഇന്നലെ രാത്രി ഡൽഹി പോലീസ് പരിപാടി നടക്കുന്ന സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അവർ ബലം പ്രയോഗിച്ച് പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങളടങ്ങിയ ബാനറുകൾ സ്ഥാപിച്ചു. ആം ആദ്മി സർക്കാരിന്റെ ബാനറുകൾ വലിച്ചുകീറി" -റായ് ആരോപിച്ചു. മോദിയുടെ ചിത്രങ്ങളുള്ള ബാനറുകളിൽ തൊടരുതെന്നും ഡൽഹി പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
കേന്ദ്രത്തിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ചേർന്നാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടതെന്നത് നേരത്തേ ധാരണയായതാണ്. ഇതാണ് അട്ടിമറിക്കപ്പെട്ടത്.
കെജ്രിവാൾ സർക്കാരിന്റെ നേതൃത്വത്തിലുള്ള പരിപാടി ഇപ്പോൾ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയതായും ഗോപാൽ റായ് വിമർശിച്ചു. ഇരുവരും ചേർന്ന് വൃങ്ങത്തൈകൾ നടാനാണ് തീരുമാനിച്ചത്. അതിനാൽ താനും ഡൽഹി മുഖ്യമന്ത്രിയും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കെജ്രീവാളിനെ മോദിക്ക് ഭയമാണെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്നും റായ് പരിഹസിച്ചു.Delhi Event "Hijacked" On PM's Orders, Arvind Kejriwal Won't Attend: Minister
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.