ഇത് ഞങ്ങൾ നാസക്ക് വേണ്ടി നിർമിച്ചത്; പിതാവും മകനും വ്യാപാരിയിൽ നിന്ന് തട്ടിയത് 1.4 കോടി രൂപ
text_fieldsന്യൂഡൽഹി: നാസക്ക് ബഹിരാകാശ ഗവേഷണങ്ങൾക്കായി റെയ്സ് പുള്ളർ വിൽപന നടത്തുന്നവരെന്ന് വ്യാപാരിയെ വിശ്വസിപ്പിച്ച് ഒന്നരക്കോടിയോളം രൂപ തട്ടിയ രണ്ടുപേർ ഡൽഹിയിൽഅറസ്റ്റിൽ. വിരേന്ദർ മോഹൻ ബ്രാർ, മകൻ നിതിൻ മോഹൻ ബ്രാർ എന്നിവരാണ് അറസ്റ്റിലായത്. വസ്ത്ര വ്യാപാരിയായ നരേന്ദർ എന്നയാളൊയാണ് ഇവർ കബളിപ്പിച്ചത്. അദ്ഭുത ശക്തിയുള്ള റെയ്സ് പുള്ളർ കയ്യിലുണ്ടെന്നും അത് പരീക്ഷിച്ച് വിജയിച്ചാൽ നാസയുമായി 37,500 കോടി രൂപയുടെ കരാറുണ്ടാക്കുമെന്നാണ് ഇവർ വസ്ത്ര വ്യാപാരിയോട് പറഞ്ഞത്.
റെയ്സ് പുള്ളർ പരീക്ഷിക്കാൻ ഡി.ആർ.ഡി.ഒായിൽ നിന്ന് ശാസ്ത്രജ്ഞൻമാർ വരും. വിജയിച്ചാൽ ഉടനെ 10 കോടി രൂപ കയ്യിൽ തരുമെന്നും പിന്നീട് ബാക്കി തുക ലഭിക്കുമെന്നും വിരേന്ദർ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ ശാസ്ത്രജ്ഞൻമാരുടെ ഫീസിനത്തിലും അവർക്ക് ധരിക്കാൻ പ്രത്യേക റേഡിയേഷൻ മുക്ത സ്യൂട്ട് വാങ്ങാനും 87 ലക്ഷം രൂപയും ഇവർ ആവശ്യപ്പെട്ടതായി നരേന്ദറിെൻറ പരാതിയിൽ പറയുന്നു.
റെയ്സ് പുള്ളറിെൻറ പരീക്ഷണം ഹാപൂരിൽ നടത്താൻ തീരുമാനിച്ചെങ്കിലും ആ സ്ഥലം സുരക്ഷിതമല്ലെന്ന് കാട്ടി പരീക്ഷണം നീട്ടാൻ തുടങ്ങി. ഇത് നരേന്ദർ ചോദ്യം ചെയ്തു. എന്നാൽ പിന്നീട് റെയ്സ് പുള്ളർ വിൽപനക്കാരുടെ ഇടനിലക്കാർ വന്ന് ഉപകരണം മറ്റാർക്കെങ്കിലും വിൽക്കുമെന്ന് ഭീഷണിപ്പെടുത്തി നരേന്ദറിനെ കയ്യിലെടുക്കുകയായിരുന്നു.
ഇതിനിടെ ഹിമാചൽ പ്രദേശിലും ധർമശാലയിലും പരീക്ഷണം നടത്താനായി വീണ്ടും 51 ലക്ഷം രൂപ നരേന്ദർ ഇവർക്ക് നൽകി. എന്നാൽ ദിവസങ്ങൾക്ക് ശേഷം റെയ്സ് പുള്ളർ പരീക്ഷിക്കാനെത്തിയ ശാസ്ത്രജ്ഞർ പ്രതികളുടെ കീഴിൽ 20,000 രൂപക്ക് ജോലി ചെയ്യുന്നവരാണെന്ന് നരേന്ദർ മനസ്സിലാക്കുകയും സംഭവം പൊലീസിൽ അറിയിക്കുകയുമായിരുന്നു.
എന്താണ് റെയ്സ് പുള്ളർ
ഇറിഡിയം ലോഹത്തിൽ നിർമിച്ചതും അതിെൻറ സ്വഭാവ ഗുണങ്ങൾ പ്രകടിപ്പിക്കുന്നതുമായ ലോഹ ഉരുപ്പടികളാണു റെയ്സ് പുള്ളർ.ഇത് ഐശ്വര്യത്തിെൻറ പ്രതീകമായ ധാന്യമണികളെ ആകർഷിക്കുന്നതായി കാണിക്കും. ഇവയ്ക്കു സമീപം വാച്ച്, ക്ലോക്ക് എന്നിവ അടുപ്പിച്ചാൽ അവയുടെ സൂചികൾ നിലയ്ക്കും. ഇത്തരം കൺകെട്ടു വിദ്യകൾ കാണിച്ചാണ് ഇരയെ കബളിപ്പിക്കുന്നത്.
അരിമണികളിൽ ഇരുമ്പുതരി പശ ചേർത്ത് ഒട്ടിച്ച് അതിനു മുകളിൽ പെയിന്റ് അടിച്ചാണ് തട്ടിപ്പിനു വഴിയൊരുക്കുന്നത്. മറ്റു ലോഹങ്ങളുടെ കാഠിന്യം വർധിപ്പിക്കുന്നതിനും ആണവ ഉപയോഗത്തിനുള്ള സമ്പുഷ്ട യുറേനിയത്തിെൻറ നിർമാണത്തിനും ഇറിഡിയം ഉപയോഗിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.