Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2019 12:53 AM IST Updated On
date_range 9 Dec 2019 12:53 AM ISTഡൽഹി തീപിടിത്തം: പഴിചാരി ആപ്പും ബി.ജെ.പിയും
text_fieldsbookmark_border
ന്യൂഡൽഹി: ഞായറാഴ്ച പുലർച്ചയുണ്ടായ ദുരന്തത്തിെൻറ ഞെട്ടൽ മാറും മുേമ്പ ഡൽഹി തീപിടിത്തത്തെച്ചൊല്ലി ആം ആദ്മി പാർട്ടി സർക്കാറും ബി.ജെ.പിയും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുവന്നു. വടക്കൻ ഡൽഹിയിൽ അനധികൃതമായി ബാഗ് നിർമാണ ശാല പ്രവർത്തിച്ചതിെൻറ ഉത്തരവാദിത്തം ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള ഡൽഹി മുനിസിപ്പൽ കോർപറേഷനാണെന്ന് ആപ്പും ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടി സർക്കാറിനാണെന്ന് ബി.ജെ.പിയും ആരോപിച്ചു.
അതേസമയം, 1997ലെ ഉപഹാർ സിനിമശാല തീപിടിത്തത്തിനുശേഷം ഡൽഹി കണ്ട ഏറ്റവും വലിയ ദുരന്തത്തിന് കോൺഗ്രസ് ഇരു കൂട്ടരെയും കുറ്റപ്പെടുത്തി. 43 പേരാണ് ഇത്തവണ വെന്തുമരിച്ചത്. മൃതേദഹങ്ങൾക്കുമേൽ ബി.ജെ.പി രാഷ്ട്രീയം കളിക്കുന്നത് നാണക്കേടാണെന്ന് ആം ആദ്മി പാർട്ടി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ് കുറ്റപ്പെടുത്തി. ജനവാസ മേഖലകളിൽ നിർമാണ ശാലകൾക്ക് ലൈസൻസ് കൊടുക്കേണ്ട ഉത്തരവാദിത്തം ഡൽഹി മുനിസിപ്പൽ കോർപേറഷൻ ഭരിക്കുന്ന ബി.ജെ.പിക്കാണ്. ൈലസൻസില്ലാതെ പ്രവർത്തിക്കുന്നത് തടയേണ്ടതും അവരാണ്.
ആ ഉത്തരവാദിത്തം നിർവഹിക്കാതെ ഇരകളുടെ മൃതേദഹങ്ങൾക്കുമേൽ അവർ രാഷ്ട്രീയം കളിക്കുകയാണെന്ന് സഞ്ജയ് സിങ് കുറ്റപ്പെടുത്തി. എന്നാൽ, നിയമവിരുദ്ധ നിർമാണശാലകൾക്കെതിരെ നടപടിയെടുക്കേണ്ടത് കെജ്രിവാൾ സർക്കാറാണെന്ന് മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ വിജയ് ഗോയൽ വാദിച്ചു. തീപിടിത്തം ചർച്ച ചെയ്യാൻ ഡൽഹി നിയമസഭയുടെ അടിയന്തര സമ്മേളനം വിളിച്ചുചേർക്കണമെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത ആവശ്യപ്പെട്ടു. നിരന്തരം പരാതിപ്പെട്ടിട്ടും വടക്കൻ ഡൽഹിയിലെ ഗലികളിൽ കെട്ടുപിണഞ്ഞുകിടക്കുന്ന വൈദ്യുതി വയറുകൾ ശരിയാക്കാൻ ഡൽഹി സർക്കാർ തയാറാകാതിരുന്നതാണ് ദുരന്തകാരണമെന്ന് ഡൽഹി ബി.െജ.പി പ്രസിഡൻറ് മനോജ് തിവാരി ആരോപിച്ചു. മരിച്ചവർക്ക് അഞ്ചുലക്ഷം രൂപയും പരിക്കേറ്റവർക്ക് 25,000 രൂപയും ബി.ജെ.പിയുടെ വക നഷ്ടപരിഹാരവും തിവാരി പ്രഖ്യാപിച്ചു.
ആംബുലൻസുകൾ വിളിച്ചപ്പോൾ അവ വി.െഎ.പികൾക്ക് മാത്രമുള്ളതാണെന്നു പറഞ്ഞ് വരാൻ വിസമ്മതിച്ചതായി ഇൗയിടെ ആം ആദ്മി പാർട്ടി വിട്ട കോൺഗ്രസ് നേതാവ് അൽക ലാംബയും ആരോപിച്ചു. തീപിടിത്തത്തിനിരയായവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകൾ വേണമെന്ന് അഗ്നിശമന വിഭാഗം അറിയിച്ചപ്പോൾ അതിനായി 102ൽ വിളിച്ചുവെന്നും വി.വി.െഎ.പികൾക്കുള്ളതായതിനാൽ അയക്കാൻ പറ്റില്ലെന്നുമായിരുന്നു മറുപടിയെന്നും ലാംബ പറഞ്ഞു. ആംബുലൻസുകളുടെ നിരുത്തരവാദപരമായ സമീപനത്തിന് ഡൽഹി സർക്കാർ മറുപടി പറയണമെന്നും അൽക ലാംബ ആവശ്യപ്പെട്ടു. ആംബുലൻസ് കിട്ടാത്തതുമൂലം പൊള്ളലേറ്റവരെ തോളിലേറ്റി ഒാേട്ടായിൽ കൊണ്ടുപോകേണ്ടിവന്നുവെന്ന് ബി.ജെ.പി നേതാവ് കപിൽ മിശ്രയും കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story