ജല നിരപ്പ് ഒഴിയാതെ യമുന; ജന ജീവിതം അവതാളത്തിൽ, ചെങ്കോട്ട അടച്ചു
text_fieldsന്യൂഡൽഹി: ഇന്ന് രാവിലെ എട്ട് മണിയോടെ യമുനയിലെ ജലനിരപ്പ് 208.48 മീറ്ററിലെത്തിയതായി സെൻട്രൽ വാട്ടർ കമ്മീഷൻ അറിയിച്ചു. ഡൽഹിയിലെ സിവിൽ ലൈൻസ് സോണിലെ താഴ്ന്ന പ്രദേശങ്ങളിലെ 10 സ്‌കൂളുകൾക്കും ഷഹാദ്രയിലെ ഏഴ് സ്‌കൂളുകൾക്കും വെള്ളപ്പൊക്ക സമാനമായ സാഹചര്യം കണക്കിലെടുത്ത് ഇന്ന് അവധിയായിരിക്കുമെന്ന് എം.സി.ഡി അറിയിച്ചു. കനത്ത മഴയെ തുടർന്ന് ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് യമുന നദിയിലെ ജലനിരപ്പ് ഉയരുന്നത് തുടരുന്നതിനാൽ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളപ്പൊക്കത്തിലും വെള്ളക്കെട്ടിലും നശിക്കുന്നു.
യമുനയിലെ ജലനിരപ്പിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഞായറാഴ്ച രാവിലെ 11 മണിക്ക് 203.14 മീറ്ററിൽ നിന്ന് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് 205.4 ലേക്ക് ഉയർന്നു. ഡൽഹിയിലെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതൽ നടപടിയായി ഡൽഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി സർക്കാർ അവരുടെ ഒഴിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി, താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 16,564 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി, 14,534 പേർ നഗരത്തിലുടനീളം ടെന്റുകളിലും ഷെൽട്ടറുകളിലും താമസിക്കുന്നു. ആസന്നമായ പ്രതിസന്ധി ലഘൂകരിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നലെ കേന്ദ്ര ജലകമ്മീഷന് കത്തെഴുതിയിരുന്നു. യമുന നദി അപകടരമാം വിധം കരകവിഞ്ഞതോടെ ചെങ്കോട്ട അടച്ചു. മഴ സാഹചര്യം നോക്കി ശനിയാഴ്ച തുറക്കുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു.
യമുനയോട് ചേർന്നുള്ള പ്രദേശങ്ങളായ രാജ്ഘട്ട്, ചെങ്കോട്ട, മജ്നു കാ തില, തിലക് ബ്രിഡ്ജ്, ഐടിഒ, യമുനാ ഘാട്ട് എന്നിവിടങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും ഉൾപെടെ വെള്ളം കയറി. ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്നും വെള്ളം തുറന്നു വിടുന്നതിനെ തുടർന്നാണ് യമുനയിലെ ജലനിരപ്പ് വീണ്ടുമുയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.