Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഡൽഹി വംശീയാതിക്രമ...

ഡൽഹി വംശീയാതിക്രമ അന്വേഷണത്തിന്​ ഫേസ്​ബുക്ക്​​ ഹാജരാകണം –സുപ്രീംകോടതി

text_fields
bookmark_border
ഡൽഹി വംശീയാതിക്രമ അന്വേഷണത്തിന്​  ഫേസ്​ബുക്ക്​​ ഹാജരാകണം –സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വം​ശീ​യാ​തി​ക്ര​മ​ത്തി​ലെ പ​ങ്കാ​ളി​ത്ത​ത്തി​ന്​ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നു​ള്ള ഡ​ൽ​ഹി നി​യ​മ​സ​ഭാ സ​മി​തി നോ​ട്ടീ​സ്​ റ​ദ്ദാ​ക്ക​ണ​മെ​ന്ന േഫ​സ്​​ബു​ക്കി​െൻറ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി. ഫേ​സ്​​ബു​ക്കി​ലെ ച​ർ​ച്ച​ക​ൾ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി​യ സു​പ്രീം​കോ​ട​തി സ​ഭാ സ​മി​തി മു​മ്പാ​കെ അ​ന്വേ​ഷ​ണ​ത്തി​ന്​ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. അ​തേ​സ​മ​യം, കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ കീ​ഴി​ലെ ക്ര​മ​സ​മാ​ധാ​നം, ക്രി​മി​ന​ൽ പ്രോ​സി​ക്യൂ​ഷ​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ലേ​ക്ക്​ സ​ഭാ​സ​മി​തി അ​തി​ക്ര​മി​ച്ചു​ക​ട​ക്ക​രു​തെ​ന്നും സു​പ്രീം​കോ​ട​തി ഒാ​ർ​മി​പ്പി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്​ ഫോ​സ്​​ബു​ക്ക്​ പോ​സ്​​റ്റു​ക​ൾ കാ​ര​ണ​മാ​യെ​ന്ന പ​രാ​തി​യി​ലാ​ണ്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി നേ​താ​വ്​ രാ​ഘ​വ്​ ഛദ്ദ ​എം.​എ​ൽ.​എ അ​ധ്യ​ക്ഷ​നാ​യ സ​മി​തി ഫേ​സ്​​ബു​ക്കി​ന്​ നോ​ട്ടീ​സ്​ അ​യ​ച്ച​ത്.

എ​ന്നാ​ൽ, സ​മി​തി​യു​ടെ ന​ട​പ​ടി​ ഭ​ര​ണ​ഘ​ട​ന​യു​ടെ 32ാം അ​നുഛേ​ദ​ത്തി​െൻറ ലം​ഘ​ന​മാ​ണ്​ എ​ന്നാ​ണ്​ ഫേ​സ്​​ബു​ക്ക്​​ ഇ​ന്ത്യ മാ​നേ​ജി​ങ്​ എ​ഡി​റ്റ​ർ അ​ജി​ത്​ മോ​ഹ​ൻ ഹ​ര​ജി​യി​ൽ അ​വ​കാ​​ശ​പ്പെ​ട്ടി​രു​ന്ന​ത്​.

ഡ​ൽ​ഹി വം​ശീ​യാ​തി​ക്ര​മം അ​ന്വേ​ഷി​ക്കാ​ൻ നി​യ​മ​സ​ഭാ സ​മി​തി​ക്ക്​ അ​ധി​കാ​ര​മി​ല്ലെ​ന്ന അ​ജി​ത്​ മോ​ഹ​െൻറ വാ​ദം ജ​സ്​​റ്റി​സ്​ എ​സ്.​കെ. കൗ​ൾ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച്​ ത​ള്ളി. ഭ​ര​ണ​ഘ​ട​ന​യു​ടെ ഏ​ഴാം പ​ട്ടി​ക പ്ര​കാ​രം കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ അ​ധി​കാ​ര പ​രി​ധി​യി​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ലേ​ക്ക്​ ക​ട​ക്കാ​തെ സ​മാ​ധാ​ന​വും സൗ​ഹാ​ർ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​തു​ വി​ഷ​യ​ത്തി​ലും വി​വ​രം തേ​ടാ​നു​ള്ള അ​വ​കാ​ശം ക​മ്മി​റ്റി​ക്കു​ണ്ട്​ എ​ന്ന്​ സു​പ്രീം​കോ​ട​തി ഒാ​ർ​മി​പ്പി​ച്ചു. സ​മാ​ധാ​ന​വും സൗ​ഹാ​ർ​ദ​വ​ും എ​ന്ന വ​ലി​യ ആ​ശ​യം ക്ര​മ​സ​മാ​ധാ​നം എ​ന്ന സ​ങ്ക​ൽ​പ​ത്തി​ന​പ്പു​റം പോ​കു​ന്ന​താ​ണ്.

അ​തേ​സ​മ​യം, ഫേ​സ്​​ബു​ക്കി​നെ​തി​രെ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ കോ​ട​തി അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു. സ​ഭാ​സ​മി​തി​ക്ക്​ ​പ്രോ​സി​ക്യൂ​ഷ​നു​ള്ള അ​ധി​കാ​ര​മി​ല്ല. അ​തി​നാ​ൽ ഹ​ര​ജി​ക്കാ​ര​െൻറ പ്ര​തി​നി​ധി സ​ഭാ​സ​മി​തി​ക്ക്​ മു​മ്പാ​കെ ഹാ​ജ​രാ​കു​േ​മ്പാ​ൾ അ​ധി​കാ​ര പ​രി​ധി​യി​ൽ​െ​പ്പ​ടാ​ത്ത ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​രം ന​ൽ​കാ​തി​രി​ക്കാ​മെ​ന്ന്​ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. സ​ഭാ​സ​മി​തി ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത​ല്ലാ​തെ ഒ​ന്നും സം​ഭ​വി​ക്കാ​ത്ത സ്ഥി​തി​ക്ക്​ ഫേ​സ്​​ബു​ക്ക്​​ ഇ​ന്ത്യ ​മേ​ധാ​വി​യു​ടെ ഹ​ര​ജി അ​പ​ക്വ​മാ​ണ്.

നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ നി​യ​മ​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​ന്നു​ മാ​ത്ര​മാ​ണ്. സ​ങ്കീ​ർ​ണ​മാ​യ സാ​മൂ​ഹി​ക പ്ര​ശ്​​ന​ങ്ങ​ളെ​കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും നി​യ​മ​സ​ഭ​യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ​പെ​ടും.

നി​യ​മ​സ​ഭ​യു​ടെ ന​ട​പ​ടി അ​തി​െൻറ ഉ​മ്മ​റ​പ്പ​ടി​യി​ൽ കോ​ട​തി ത​ട​ഞ്ഞ കീ​ഴ്​​വ​ഴ​ക്കം ഇ​ല്ല എ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ​സു​പ്രീം​കോ​ട​തി വി​ധി നി​യ​മ​സ​ഭാ സ​മി​തി ചെ​യ​ർ​മാ​ൻ രാ​ഘ​വ്​ ഛദ്ദ ​സ്വാ​ഗ​തം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supremcourtFacebook
News Summary - Delhi for racist investigation Facebook must appear - Supreme Court
Next Story