യുവതിയെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം: യുവാവിന്റെ കുടുംബവും കൊലപാതകത്തിന് സഹായിച്ചെന്ന് പൊലീസ്
text_fieldsന്യൂഡൽഹി: റസ്റ്ററന്റിന്റെ ഫ്രിഡ്ജിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആൺസുഹൃത്തിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടപ്പിലാക്കാൻ മകനെ സഹായിച്ചതിനാണ് അറസ്റ്റ്. സഹിൽ ഗെഹ്ലോട്ട് എന്ന യുവാവാണ് പങ്കാളിയായ ഡൽഹി യുവതി നിക്കി യാദവ് എന്ന 23 കാരിയെ ചാർജിങ് കേബിൾ കഴുത്തിൽ കുരുക്കി കൊന്നത്. അതിനു ശേഷം കുടുംബം നടത്തുന്ന റസ്റ്ററന്റിലെ ഫ്രിഡ്ജിനുള്ളിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കാൻ സഹായിച്ചതിന് സഹിലിന്റെ പിതാവിനെ കൂടാതെ, മൂന്ന് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സഹിലും നിക്കിയും നോയിഡ ക്ഷേത്രത്തിൽ വെച്ച് 2020 ഒക്ടോബറിൽ വിവാഹിതരായിരുന്നെന്നും പൊലീസ് പറഞ്ഞു. എന്നാൽ സഹിലിന്റെ കുടുംബം വിവാഹം അംഗീകരിച്ചിരുന്നില്ല. മറ്റൊരു യുവതിയുമായി സഹിലിന്റെ വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ നിക്കിക്ക് ഇക്കാര്യം അറിയുമായിരുന്നില്ല.
സഹിലിന്റെ വിവാഹത്തിന് തൊട്ടു തലേ ദിവസമാണ് യുവതി ഇക്കാര്യം അറിയുന്നതും സഹിലുമായി വഴക്കിടുന്നതും. കാറിൽ വെച്ചായിരുന്നു വഴക്ക്. മൂന്നു മണിക്കൂറോളം നീണ്ട വഴക്കിനൊടുവിൽ സഹിൽ യുവതിയെ ചാർജിങ് കേബിൾ കഴുത്തിൽ മുറുക്കിക്കൊല്ലുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.