Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർഭയ: രക്ഷപ്പെടാൻ...

നിർഭയ: രക്ഷപ്പെടാൻ പാതിരാത്രിയിലും കോടതികൾക്കു മുന്നിൽ

text_fields
bookmark_border
നിർഭയ: രക്ഷപ്പെടാൻ പാതിരാത്രിയിലും കോടതികൾക്കു മുന്നിൽ
cancel

ന്യൂ​ഡ​ൽ​ഹി: മ​ര​ണ​ക്ക​യ​റി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ നി​ർ​ഭ​യ കേ​സ്​ പ്ര​തി​ക​ൾ ഹ​ര​ജി​യു​മാ​യി അ​വ​സാ​ന​നി​മി​ഷ​വും കോ​ട​തി​കളിൽ. രാത്രിയോടെ ഡൽഹി ഹൈകോടതിയിലും അർധരാത്രിയോടെ സുപ്രീം കോടതിയിലേക്കും അപ്പീലുമായി പ്രതിഭാഗം നീങ്ങി.


ത​​ങ്ങ​​ളി​​ൽ ഒ​​രാ​​ളു​​ടെ ദ​​യാ​​ ഹ​​ര​​ജി ഇ​​പ്പോ​​ഴും പ​​രി​​ഗ​​ണി​​ച്ചി​​ട്ടി​​ല്ലെ​​ന്നു​​​കാ​​ണി​​ച്ച്​ അ​​ക്ഷ​​യ്​ ഠാ​​കു​​ർ, പ​​വ​​ൻ ഗു​​പ്​​​ത, വി​​ന​​യ്​ ശ​​ർ​​മ എ​​ന്നി​​വ​​ർ സ​​മ​​ർ​​പ്പി​​ച്ച ഹ​​ര​​ജി​​ അ​​ഡീ​​ഷ​​ന​​ൽ സെ​​ഷ​​ൻ​​സ്​ ജ​​ഡ്​​​ജി ധ​​ർ​​മേ​​ന്ദ​​ർ റാ​​ണ ത​​ള്ളിയതിനു പിന്നാലെ പ്രതിഭാഗം അപ്പീലുമായി ഹൈകോടതിയിലും എത്തിയെങ്കിലും ഫലമുണ്ടായില്ല. അപ്പീലിൽ വാദം കേൾക്കാൻ ഡൽഹി ഹൈകോടതി രാത്രി 10മണി കഴിഞ്ഞും പ്രവർത്തിച്ചു. പുതുതായി ഒന്നും ബോധിപ്പിക്കാനില്ലാതെയാണ്​ പ്രതിഭാഗം എത്തി​യതെന്നാണ്​​ ഹൈകോടതി പറഞ്ഞത്​.

അ​​ക്ഷ​​യും പ​​വ​​നും ന​​ൽ​​കി​​യ ര​​ണ്ടാ​​മ​​ത്തെ ദ​​യാ​​ഹ​​ര​​ജി​​ക​​ൾ ആ​​ദ്യ​​ഹ​​ര​​ജി കൃ​​ത്യ​​മാ​​യി പ​​രി​​ഗ​​ണി​​ച്ച​​താ​​ണെ​​ന്ന കാ​​ര്യം ചൂ​​ണ്ടി​​ക്കാ​​ട്ടി ത​​ള്ളി​​യ​​താ​​ണെ​​ന്ന്​ പ​​ബ്ലി​​ക്​ ​േപ്രാ​​സി​​ക്യൂ​​ട്ട​​ർ ഇ​​ർ​​ഫാ​​ൻ അ​​ഹ്​​​മ​​ദ്​ വിചാരണ കോടതിയിൽ പ​​റ​​ഞ്ഞു. അ​​ക്ഷ​​യി​​​െൻറ ഭാ​​ര്യ ബി​​ഹാ​​ർ കോ​​ട​​തി​​യി​​ൽ വി​​വാ​​ഹ​​മോ​​ച​​ന ഹ​​ര​​ജി ന​​ൽ​​കി​​യ കാ​​ര്യം പ്ര​​തി​​ക​​ളു​​ടെ അ​​ഭി​​ഭാ​​ഷ​​ക​​ൻ എ.​​പി. സി​​ങ്​ സൂ​​ചി​​പ്പി​​ച്ചു. മ​​റ്റു​ പ​​രാ​​തി​​ക​​ൾ നി​​ല​​വി​​ലു​​ള്ള കേ​​സി​​​െൻറ പ​​രി​​ധി​​യി​​ൽ വ​​രു​​ന്ന​​ത​​ല്ലെ​​ന്ന്​ പ​​ബ്ലി​​ക്​ ​േപ്രാ​​സി​​ക്യൂ​​ട്ട​​ർ വാ​​ദി​​ച്ചു. ഹരജിയുടെ പോരായ്​മകൾ ചൂണ്ടിക്കാണിച്ച ജസ്​റ്റിസ്​ മൻമോഹൻ, കുറ്റവാളികൾക്കുവേണ്ടി ഹാജരായ അഭിഭാഷകനോട്​ രോഷം കൊണ്ടു.

‘ഈ ഹരജി സമർപ്പിക്കാൻ നിങ്ങൾക്ക്​ അനുമതി ഉണ്ടായിരുന്നോ’ എന്ന മൻമോഹ​​​െൻറ ചോദ്യത്തിന്​, ​​​െ​കാറോണ വൈറസ്​ പ്രശ്​നം കാരണം പകർപ്പ്​ ലഭിച്ചില്ല എന്നായിരുന്നു പ്രതിഭാഗം അഭിഭാഷകനായ എ.പി സിങ്ങി​​​െൻറ മറുപടി. എന്നാൽ​, ഇന്ന്​ മൂന്നു കോടതികളെ സമീപിക്കാൻ കഴിഞ്ഞ താങ്കൾ നമ്മുടെ സംവിധാനത്തെ കുറച്ചു കാണരു​െതന്ന്​ ജസ്​റ്റിസ്​ മൻമോഹൻ പ്രതികരിച്ചു. ‘നിങ്ങളുടെ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളിയതാണ്​. അതു മാറ്റിവെക്കണമെന്നാണോ താങ്കൾ പറയുന്നത്​. അരാജകത്വമാകും ഇതി​​​െൻറ ഫലം’’ -അപ്പീൽ തള്ളിക്കൊണ്ട്​ കോടതി കൂട്ടിച്ചേർത്തു.

ബ​​ലാ​​ത്സം​​ഗം ന​​ട​​ക്കു​േ​​മ്പാ​​ൾ ത​​നി​​ക്ക്​ പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​യി​​രു​​ന്നി​​ല്ലെ​​ന്നു​ കാ​​ണി​​ച്ച്​ സ​​മ​​ർ​​പ്പി​​ച്ച ഹ​​ര​​ജി ത​​ള്ളി​​യ​​തി​​നെ​​തി​​രെ പ​​വ​​ൻ ഗു​​പ്​​​ത ന​​ൽ​​കി​​യ തി​​രു​​ത്ത​​ൽ ഹ​​ര​​ജി​​യും സു​​പ്രീം​​കോ​​ട​​തി വ്യാ​​ഴാ​​ഴ്​​​ച ത​​ള്ളി. ജ​​സ്​​​റ്റി​​സ്​ എ​​ൻ.​​വി.​​ര​​മ​​ണ അ​​ധ്യ​​ക്ഷ​​നാ​​യ ആ​​റം​​ഗ ബെ​​ഞ്ചാ​​ണ്​ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. മു​​കേ​​ഷ്​ സി​​ങ്​ ന​​ൽ​​കി​​യ ഹ​​ര​​ജി സു​​പ്രീം​​കോ​​ട​​തി​​യും ത​​ള്ളി​​യി​​രു​​ന്നു. കു​​റ്റ​​കൃ​​ത്യം ന​​ട​​ക്കു​േ​​മ്പാ​​ൾ താ​​ൻ ഡ​​ൽ​​ഹി​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​​ന്നി​​ല്ലെ​​ന്നു​​കാ​​ണി​​ച്ച്​ സ​​മ​​ർ​​പ്പി​​ച്ച ഹ​​ര​​ജി ഡ​​ൽ​​ഹി കോ​​ട​​തി ത​​ള്ളി​​യ​​ത്​ ചോ​​ദ്യം​​ചെ​​യ്​​​താ​​ണ്​ ഇ​​യാ​​ൾ സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.

അ​തി​നി​ടെ, പ്ര​​തി അ​​ക്ഷ​​യ്​ സി​​ങ്ങി​​​െൻറ ഭാ​​ര്യ പു​​നീ​​ത ദേ​​വി ന​​ൽ​​കി​​യ വി​​വാ​​ഹ​​മോ​​ച​​ന ഹ​​ര​​ജി ബി​​ഹാ​​റി​​ലെ ഔ​​റം​​ഗാ​​ബാ​​ദ്​ കോ​​ട​​തി മാ​​ർ​​ച്ച്​ 24ലേ​​ക്ക്​ മാ​​റ്റി. താ​​ൻ ബ​​ലാ​​ത്സം​​ഗ​​ക്കാ​​ര​​​െൻറ വി​​ധ​​വ എ​​ന്ന​​പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ടാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ലെ​​ന്നു​​കാ​​ണി​​ച്ചാ​​ണ്​ ഇ​​വ​​ർ ക​​ഴി​​ഞ്ഞ ദി​​വ​​സം കു​​ടും​​ബ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. അ​​ക്ഷ​​യ്​ സി​​ങ്ങി​​നെ അ​​വ​​സാ​​ന​​മാ​​യി കാ​​ണാ​​ൻ പ​​രാ​​തി​​ക്കാ​​രി ഡ​​ൽ​​ഹി​​ക്കു​​പോ​െ​​യ​​ന്ന്​ അ​​ഭി​​ഭാ​​ഷ​​ക​​ൻ അ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ കേ​​സ്​ നീ​​ട്ടി​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi high courtnirbhaya caseindia news
News Summary - Delhi gang rape convicts move Delhi HC-india news
Next Story