'ഒമ്പതുകാരിക്ക് അതിവേഗം നീതി വേണം'; അമിത് ഷായ്ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബലാത്സംഗത്തിനിരയായി കൊല്ലെപ്പടുകയും ബലമായി സംസ്കരിക്കുകയും ചെയ്ത ഒമ്പതുവയസുകാരിക്ക് നീതി ലഭിക്കണമെന്നാവശ്യെപ്പട്ട് പ്രതിപക്ഷം. ബലാത്സംഗക്കൊലയിൽ അതിവേഗ അന്വേഷണ-നടപടികൾ വേണമെന്നാണ് പ്രതിപക്ഷത്തിെൻറ ആവശ്യം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെയും പ്രതിഷേധം ശക്തമായി.
ഞായറാഴ്ചയാണ് ഡൽഹി കേൻറാൺമെൻറിന് സമീപം ശ്മശാനത്തിൽ വെള്ളമെടുക്കാൻ പോയ ഒമ്പതുകാരിയെ പുരോഹിതനടക്കം നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും മൃതദേഹം ബലമായി ദഹിപ്പിച്ചതും. സംഭവം പൊലീസിൽ അറിയിക്കരുതെന്ന് പ്രതികൾ മാതാപിതാക്കളോട് നിർദേശിക്കുകയും ചെയ്തു. മകളുടെ മരണത്തിൽ മാതാപിതാക്കൾ അന്വേഷണം ആവശ്യപ്പെട്ടതോടെ പ്രതിഷേധവുമായി നിരവധിപേർ രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട 10 പ്രധാന വിവരങ്ങൾ അറിയാം.
1. കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് കെജ്രിവാൾ
കുറ്റവാളികൾക്ക് വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. ഒമ്പതുകാരിയുടെ ബലാത്സംഗക്കൊല നാണക്കേടുണ്ടാക്കുന്നു. ഡൽഹിയിലെ ക്രമസമാധാന നില മെച്ചപ്പെടുത്തേണ്ടതിെൻറ പ്രധാന്യമാണ് ഇത് വിവരിക്കുന്നത്. കുറ്റവാളികൾക്ക് വധശിക്ഷ ലഭ്യമാക്കണം -കെജ്രിവാൾ ട്വീറ്റ് ചെയ്തു. നീതി ലഭ്യമാക്കാൻ കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2. അമിത് ഷാക്കെതിരെ പ്രിയങ്ക ഗാന്ധി
ഡൽഹിയിലെ ക്രമസമാധന നില പരാജയപ്പെട്ടതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അമിത് ഷാ ഉത്തർപ്രദേശിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന തിരക്കിലാണെന്നും ഡൽഹിയിലെ ഉത്തരവാദിത്തം അദ്ദേഹത്തിെൻറ ചുമലിൽ ഇല്ലെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
3. ഡൽഹി െപാലീസിന് നോട്ടീസ് അയച്ച് ഡൽഹി വനിത കമീഷൻ
ഒമ്പതുവയസുകാരിയുടെ ബലാത്സംഗക്കൊലയിൽ കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡൽഹി െപാലീസിന് കത്തയച്ച് ഡൽഹി വനിത കമീഷൻ ചെയർപേഴ്സൺ സ്വാതി മാലിവാൾ. ആഗസ്റ്റ് അഞ്ചിന് രണ്ടുമണിക്ക് മുമ്പ് ഹാജരാകാൻ തെക്കുപടിഞ്ഞാറൻ ജില്ല പൊലീസ് ഡെപ്യൂട്ടി കമീഷനർക്ക് നോട്ടീസ് അയക്കുകയും ചെയ്തു. കൃത്യമായ കാരണങ്ങൾ ഇല്ലാതെ ഹാജരാകാതെ ഇരിക്കുകയാണെങ്കിൽ നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
4. അതിവേഗം നീതി ലഭിക്കണമെന്ന് വിദ്യാർഥി സംഘടനകളും ആക്ടിവിസ്റ്റുകളും
ബലാത്സംഗക്കൊലയിൽ പ്രതിഷേധവുമായി നിരവധി വിദ്യാർഥി സംഘടനകളും ആക്ടിവിസ്റ്റുകളും രംഗത്തെത്തി. ജന്തർ മന്ദിറിൽ എസ്.എഫ്.ഐ, ദലിത് ശോഷൻ മുക്തി മഞ്ച്, ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൺ അസോസിയേഷൻ തുടങ്ങിയവ പ്രതിഷേധവുമായെത്തി. ഐസ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കുചേർന്നു.
5. പിന്തുണ വാഗ്ദാനം ചെയ്ത് തൃണമൂൽ
ബുധനാഴ്ച തൃണമൂൽ കോൺഗ്രസിെൻറ എല്ലാ വനിത നേതാക്കളും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് പിന്തുണ വാഗ്ദാനം ചെയ്തു. നീതിക്കായി പാർട്ടിയുടെ എല്ലാ പിന്തുണയും നൽകുമെന്ന് പറഞ്ഞ അവർ, രാജ്യത്ത് പ്രതിഷേധം ശക്തമാക്കുമെന്നും അറിയിച്ചു. പാർലമെൻറിലെ ഇരുസഭകളിലും പാർട്ടി എം.പിമാർ പ്ലക്കാഡുകളേന്തി പ്രതിഷേധിച്ചിരുന്നു.
6. നീതിയുടെ പാതയിൽ ഒപ്പമുണ്ടാകുമെന്ന് രാഹുൽ
ഒമ്പതുവയസുകാരിയുടെ കുടുംബത്തെ സന്ദർശിച്ച് പിന്തുണ അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'ഞാൻ കുടുംബവുമായി സംസാരിച്ചു. നീതിയല്ലാെത അവർ മറ്റൊന്നും നൽകാനില്ല. അവർക്ക് നീതി ലഭിക്കണമെന്നും അവരെ സഹായിക്കണമെന്നും അഭ്യർഥിച്ചു. ഞങ്ങൾ അത് ചെയ്യും. അവർക്കൊപ്പം നിൽക്കുമെന്ന് വാക്ക് നൽകി. അവർക്ക് നീതി ലഭ്യമാക്കുന്നതുവരെ രാഹുൽ ഗാന്ധി അവർക്കൊപ്പം നിൽക്കും' -രാഹുൽ ഗാന്ധി പറഞ്ഞു.
7. കേസ് ക്രൈംബ്രാഞ്ചിന്
ഒമ്പതുവയസുകാരിയുടെ ബലാത്സംഗക്കൊലയിൽ അന്വേഷണം ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ശാസ്ത്രീയമായ അന്വേഷണത്തിന് വേണ്ടിയാണ് കേസ് ൈക്രംബ്രാഞ്ചിന് കൈമാറിയതെന്ന് ഡൽഹി െപാലീസ് പി.ആർ.ഒ അറിയിച്ചു.
8. ഡി.എൻ.എ പരിശോധനയെ ആശ്രയിച്ച് െപാലീസ്
പെൺകുട്ടി െകാല്ലപ്പെട്ട് മൂന്നുദിവസം പിന്നിടുേമ്പാൾ ഡി.എൻ.എ പരിശോധനയെ ആശ്രയിച്ച് മുന്നോട്ടുപോകാൻ പൊലീസ്. പെൺകുട്ടി ബലാത്സംഗത്തിന് വിധേയമായിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കൽ പ്രയാസമായിരിക്കും. പെൺകുട്ടിയുെട രണ്ടു പാദങ്ങൾ മാത്രമാണ് നശിക്കാതെ ലഭിച്ചത്. ഫോറൻസിക് സംഘം എത്തുന്നതിന് മുമ്പ് മറ്റു ശരീര ഭാഗങ്ങൾ കത്തിനശിച്ചിരുന്നു. കാലുകളുടെ ഭാഗം, ശ്വാസകോശത്തിെൻറയും ഹൃദയത്തിെൻറയും ചില ഭാഗങ്ങൾ മാത്രമാണ് സംഘത്തിന് ലഭിച്ചത്. വിദഗ്ധ പരിശോധനക്കായി ഇവ ആശുപത്രിയിലേക്ക് അയച്ചു. ഡോക്ടർമാരുടെ വിദഗ്ധ സംഘം ഇവ പരിശോധിക്കും.
9. നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ
പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 'നമ്മുടെ പെൺകുട്ടി തിരികെവരില്ല. കുടുംബത്തിനുണ്ടായ നഷ്ടവും നികത്താനാകില്ല. എങ്കിലും കുടുംബത്തിന് 10 ലക്ഷം രൂപ നൽകും' -കെജ്രിവാൾ പറഞ്ഞു.
10. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കേന്ദ്രം
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ പ്രതിപക്ഷം മൗനമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു താക്കൂർ. രാഹുൽ ഗാന്ധി ഡൽഹിയിലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.