സ്ത്രീ സുരക്ഷ; ഡൽഹിയിൽ പൊലീസിനെതിരെ പെൺകുട്ടിയുടെ കുത്തിയിരിപ്പ് സമരം
text_fieldsന്യൂഡൽഹി: ഹൈദരാബാദ് രംഗറെഡ്ഢി ജില്ലയിൽ ദേശീയ പാതയിൽ വനിതാ മൃഗഡോക്ടർ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ക ൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ ഡൽഹിയിൽ പൊലീസിനെതിരെ പെൺകുട്ടിയുടെ കുത്തിയിരിപ്പ് പ്രതിഷേധം.
ഹൈദരാ ബാദ് സംഭവത്തിൽ യഥാസമയം നടപടി എടുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഡൽഹി സ്വദേശിനിയായ അനു ഒറ്റയാൾ പ്രതിഷേധ സമരം നടത്തിയത്. ‘എന്തുകൊണ്ട് എെൻറ ഭാരതത്തിൽ എനിക്ക് സുരക്ഷ അനുഭവിക്കാൻ കഴിയുന്നില്ല’ എന്ന് ചുവന്ന നിറത്തിൽ എഴുതിയ കാർഡ് ബോർഡ് കൈയിലേന്തിയായിരുന്നു പ്രതിഷേധം. ല്യൂട്ടെൻസ് ഭാഗത്താണ് പ്രതിഷേധം അരങ്ങേറിയത്.
പ്രതിഷേധം നടത്തുന്ന ഭാഗത്തു നിന്ന് മാറാൻ ആവശ്യപ്പെട്ട ഡൽഹി പൊലീസിനോട് പെൺകുട്ടി രോഷാകുലയായി. പ്രതിഷേധം അവസാനിപ്പിക്കുകയോ വേദി ജന്ദർ മന്ദറിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ പെൺകുട്ടി ഏങ്ങിക്കരയുന്നതും കാണാമായിരുന്നു. തുടർന്ന് ഇവരെ പാർലമെൻറ് സ്ട്രീറ്റ് പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയച്ചു.
ഹൈദരാബാദിൽ ഷംഷാബാദ് സ്വദേശിയായ പ്രിയങ്ക റെഡ്ഡി എന്ന വനിതാ മൃഗഡോക്ടറെ ബലത്സംഗം ചെയ്ത് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോറി ഡ്രൈവറായ നവീൻ, പാഷ, കേശവ്ലു, ശിവ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന അഞ്ചാമനായി െതരച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.