'കത്തോലിക്കാ ദേവാലയം ഇടിച്ചു തകര്‍ത്ത നടപടി അപലപനീയം'
text_fieldsഡല്‍ഹി: അന്ധേരിയ മോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം ഇടിച്ചുതകര്‍ത്ത കെജരിവാള്‍ സര്‍ക്കാരിന്‍റെ കിരാതനടപടി അപലപനീയമാണെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യൻ.
എല്ലാവിധ സര്‍ക്കാര്‍ അംഗീകൃത രേഖകളോടുംകൂടി 1982 മുതല്‍ സ്വകാര്യ വ്യക്തിയുടെ കൈവശമിരുന്ന ഭൂമിയാണ് പിന്നീട് ദേവാലയ നിര്‍മ്മിതിക്ക് ഇഷ്ടദാനമായി നല്‍കിയത്. കൈവശാവകാശ രേഖകളുള്ള ഭൂമിയില്‍ കയ്യേറി പള്ളി തകർത്ത ഉദ്യോഗസ്ഥ നടപടിയില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2021 ജൂലൈ 7-ാം തീയതി ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ നോട്ടീസിന്മേല്‍ പള്ളി അധികൃതര്‍ക്ക് മറുപടിയ്ക്കും രേഖകളുടെ സമര്‍പ്പണത്തിനും അവസരം നല്‍കാതെ ദേവാലയം നശിപ്പിച്ചതിന് പിന്നില്‍ വ്യക്തമായ അജണ്ടകളുണ്ട്.
ഡല്‍ഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെയും നിലവിലുള്ള ഉത്തരവുകളെ മറികടന്നും നീതിന്യായ വ്യവസ്ഥകളെ നോക്കുകുത്തിയാക്കിയുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥ നടപടി ജനാധിപത്യഭരണത്തിന് തീരാകളങ്കമാണ്. 1982 മുതല്‍ കൈവശമിരുന്ന സ്ഥലവും പിന്നീട് 2011 ല്‍ നിര്‍മ്മിച്ച ദേവാലയവും അനധികൃതമാണെന്ന് 2021 ലാണോ അധികാരികള്‍ക്ക് ബോധ്യപ്പെട്ടത്. ഭരണ നിയമ സംവിധാനങ്ങളെപ്പോലും നിഷ്‌ക്രിയമാക്കി അട്ടിമറിച്ച് ദേവാലയം നശിപ്പിച്ച ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥ നടപടിക്ക് മുഖ്യമന്ത്രി കെജരിവാള്‍ ഉത്തരം നല്‍കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.