പരിസ്ഥിതി സംരക്ഷിക്കാൻ ഡൽഹി സർക്കാറിന് 787 കോടിയുടെ ഫണ്ട്
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മലിനീകരണം സജീവ ചർച്ചയാവുേമ്പാൾ പരിസ്ഥിതി സംരക്ഷിക്കാൻ ഡൽഹി സർക്കാർ 787 കോടി രൂപ പിരിച്ചെടുത്തുവെന്ന് വിവരാവകാശ രേഖ. പരിസ്ഥിതി സെസ് ഇനത്തിൽ അരവിന്ദ് കെജ്രിവാൾ സർക്കാർ 787 കോടി രൂപ പിരിച്ചെടുത്തുവെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.
എന്നാൽ ഇതിൽ 94 ലക്ഷം രൂപ മാത്രമേ സർക്കാർ ചെലവഴിച്ചിട്ടുള്ളുവെന്ന് രേഖകൾ സൂചിപ്പിക്കുന്നു. അതേ സമയം, ഡൽഹിയിലെ പുകമഞ്ഞ് മാറ്റമില്ലാതെ തുടരുകയാണ്. മഞ്ഞും പുകയും ചേർന്ന അന്തരീക്ഷം ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ഡൽഹിയിലെ പരിസ്ഥിതി മലിനീകരണം സംബന്ധിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബുധനാഴ്ച ചർച്ച നടത്തിയിരുന്നു. കർശന നിയന്ത്രണങ്ങളോടെ ഒറ്റയക്ക-ഇരട്ടയക്ക വാഹന പരിഷ്കാരം നടപ്പിലാക്കണമെന്ന ഹരിത ട്രിബ്യൂണൽ ഉത്തരവിനെയും ഡൽഹി സർക്കാർ ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.