ജെസിക്ക ലാൽ കൊലപാതകം: പ്രതിയെ വിട്ടയക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു
text_fieldsന്യൂഡൽഹി: ജെസിക്ക ലാൽ കൊലപാതക കേസിലെ പ്രതിയെ വിട്ടയക്കാനുള്ള തീരുമാനം ഡൽഹി സർക്കാർ താൽക്കാലികമായി മരവിപ്പിച്ചു. പ്രതിയായ മനുശർമ്മയെ മോചിപ്പിക്കാനുള്ള തീരുമാനമാണ് ജയിൽസമിതി താൽക്കാലികമായി മരവിപ്പിച്ചത്. തന്തൂർ കൊലപാതക കേസിലെ പ്രതി സുശീൽ ശർമ്മയെ മോചിപ്പിക്കാനുള്ള തീരുമാനവും പുനപരിശോധിക്കുമെന്ന് ജയിൽ സമിതി അറിയിച്ചു.
ഡൽഹി ആഭ്യന്തര മന്ത്രി, ആഭ്യന്തര വകുപ്പ്പ്രിസൻസിപ്പൽ സെക്രട്ടറി, നിയമ പ്രിൻസിപ്പൽ സെക്രട്ടറി, ജയിൽ ഡി.ജി.പി, ജില്ലാ ജഡ്ജി, ജോയിൻറ് പൊലീസ് കമീഷണർ, ചീഫ് പ്രൊബേഷൻ ഒാഫീസർ എന്നിവരടങ്ങുന്ന സമിതിയാണ് പ്രതികളുടെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കുക.
ജെസിക്ക ലാലിെൻറ കൊലപാതകികെള വിട്ടയക്കാനുള്ള തീരുമാനത്തിനെതിരെ സഹോദരി ജയിൽ വകുപ്പിന് കത്തയച്ചിരുന്നു. 1999ൽ ദക്ഷിണ ഡൽഹിയിലെ റസ്റ്റോറൻറിൽ വെച്ചാണ് ജെസിക്കയെ വെടിവെച്ച് കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.