മരണപ്പെട്ട പ്രതിരോധ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ
text_fieldsന്യൂഡൽഹി: ജോലിക്കിടെ മരിച്ച ആറ് പ്രതിരോധ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. വ്യോമസേനയിൽ നിന്നുള്ള മൂന്ന് പേരുടെയും ഡൽഹി പൊലീസിൽ നിന്നുള്ള രണ്ട് പേരുടെയും സിവിൽ ഡിഫൻസിൽ നിന്നുള്ളയാളുടെയും കുടുംബങ്ങൾക്കാണ് ആം ആദ്മി സർക്കാർ നഷ്ടപരിഹാരം നൽകുന്നതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു.
സങ്കേത് കൗശിക്, രാജേഷ് കുമാർ, സുനിത് മൊഹന്തി, മീറ്റ് കുമാർ, വികാസ് കുമാർ, പ്രവേഷ് കുമാർ എന്നിവരുടെ കുടുംബങ്ങൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക.
'അരവിന്ദ് കെജ്‌രിവാൾ സർക്കാർ ധീരരായ പോരാളികളുടെ മുന്നിൽ വണങ്ങുന്നു. രാജ്യത്തിന് ഒരു മകനെ നഷ്ടപ്പെടുമ്പോൾ അവരുടെ കുടുംബത്തിനും ധീരനായ ഒരു മകനെ നഷ്ടപ്പെടും. ഡൽഹി സർക്കാർ രാജ്യത്ത് സേവനമനുഷ്ഠിച്ച് മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് പിന്തുണയുമായി നിലകൊള്ളും' -സിസോഡിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.