വാർധക്യ പെൻഷൻ പദ്ധതി വിപുലീകരിച്ച് ഡൽഹി സർക്കാർ
text_fieldsന്യൂഡൽഹി: ഡൽഹി സർക്കാറിനുകീഴിലെ വാർധക്യ പെൻഷൻ പദ്ധതി വിപുലപ്പെടുത്തിയെന്നും പെൻഷൻ വാങ്ങുന്നവർ വർധിച്ചെന്നും ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ. പുതുതായി 80,000 മുതിർന്ന പൗരന്മാർക്കുകൂടി പ്രതിമാസ പെൻഷൻ ലഭിക്കും. ഇതോടെ ദേശീയ തലസ്ഥാനത്തെ ഗുണഭോക്താക്കൾ എട്ടര ലക്ഷമായി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.
60-69 വയസ്സുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 2,000 രൂപയും 70 വയസ്സിന് മുകളിലുള്ളവർക്ക് 2,500 രൂപയുമാണ് പദ്ധതി പ്രകാരം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് പദ്ധതി കൂടുതൽ ആളുകളിൽ എത്തിക്കാനുള്ള ആം ആദ്മി പാർട്ടി സർക്കാറിന്റെ നടപടി. സ്ത്രീകൾക്ക് പ്രതിമാസ സാമ്പത്തിക സഹായമടക്കമുള്ള പദ്ധതികൾ ഉടൻ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.