തൊഴിലാളികൾക്ക് ബസിൽ സൗജന്യ യാത്രയുമായി ഡൽഹി സർക്കാർ
text_fieldsന്യൂഡൽഹി: രജിസ്റ്റർ ചെയ്ത നിർമാണ തൊഴിലാളികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്രക്ക് അവസരമൊരുക്കി ബസ് പാസ് പുറത്തിറക്കി ഡൽഹിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാർ. തൊഴിൽ വകുപ്പ് ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 100 നിർമാണ തൊഴിലാളികൾക്ക് സൗജന്യ ബസ് പാസ് വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.
ദേശീയ തലസ്ഥാനത്തെ 10 ലക്ഷത്തിലധികം ആളുകൾക്ക് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ ക്ഷേമപദ്ധതികൾക്ക് കീഴിൽ കെജ്രിവാൾ സർക്കാർ 600 കോടി രൂപ രജിസ്റ്റർ ചെയ്ത 10 ലക്ഷം തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്തതായി ഗുണഭോക്താക്കളുടെ യോഗത്തിൽ സിസോദിയ പറഞ്ഞു.
നിർമാണ തൊഴിലാളികൾ ഇനി ബസ് പാസിനായി ക്യൂ നിൽക്കേണ്ട. അവർക്ക് ഡി.ടി.സി വെബ്‌സൈറ്റിലോ കൺസ്ട്രക്ഷൻ ബോർഡിന്റെ 34 രജിസ്ട്രേഷൻ കേന്ദ്രങ്ങളിലോ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഡൽഹി ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിൽ രജിസ്റ്റർ ചെയ്ത എല്ലാ തൊഴിലാളികൾക്കും ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷനിലും (ഡിടിസി) ക്ലസ്റ്റർ ബസുകളിലും യാത്ര ചെയ്യാനുള്ള സൗജന്യ പാസിനായി അപേക്ഷിക്കാമെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.