Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിക്ക് ല​ക്ഷം...

ഡൽഹിക്ക് ല​ക്ഷം കോ​ടിയുടെ ബജറ്റുമായി രേ​ഖ ഗു​പ്ത

text_fields
bookmark_border
ഡൽഹിക്ക് ല​ക്ഷം കോ​ടിയുടെ ബജറ്റുമായി രേ​ഖ ഗു​പ്ത
cancel

ന്യൂ​ഡ​ല്‍ഹി: ഡ​ൽ​ഹി ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ ആ​ദ്യ ബ​ജ​റ്റ് മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത അ​വ​ത​രി​പ്പി​ച്ചു. മു​ന്‍ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 31.5 ശ​ത​മാ​നം വ​ര്‍ധ​ന വ​രു​ത്തി ല​ക്ഷം കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റാ​ണ് ചൊ​വ്വാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ൾ​ക്ക് 28,000 കോ​ടി രൂ​പ വ​ക​യി​രു​ത്തി. അ​ഴി​മ​തി​യു​ടെ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും കാ​ലം ക​ഴി​ഞ്ഞെ​ന്നും പാ​ത​ക​ള്‍, അ​ഴു​ക്കു​ചാ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍, ജ​ല​വി​ത​ര​ണം എ​ന്നി​വ​ക്കാ​യി പ​ണം വി​നി​യോ​ഗി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത പ​റ​ഞ്ഞു.

യാ​ത്രാ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ 1,000 കോ​ടി, യ​മു​ന ശു​ദ്ധീ​ക​ര​ണം 500 കോ​ടി, ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​ന് 9,000 കോ​ടി, ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്ക് 5,100 കോ​ടി, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ത്തി​ന് 300 ​കോ​ടി, ആ​രോ​ഗ്യ മേ​ഖ​ല​ക്ക് 6,874 കോ​ടി എ​ന്നി​ങ്ങ​നെ അ​നു​വ​ദി​ച്ചു. പ​ത്താം ക്ലാ​സ് പാ​സാ​കു​ന്ന 1,200 വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സൗ​ജ​ന്യ ലാ​പ്ടോ​പ്പു​ക​ള്‍ ന​ൽ​കാ​ന്‍ 750 കോ​ടി വ​ക​യി​രു​ത്തി. സ​ര്‍ക്കാ​ര്‍ പു​തി​യ വ്യ​വ​സാ​യ ന​യം കൊ​ണ്ടു​വ​രു​മെ​ന്നും ഡ​ല്‍ഹി​യെ നി​ക്ഷേ​പ സൗ​ഹൃ​ദ കേ​ന്ദ്ര​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi assemblyRekha Gupta
News Summary - Delhi govt presents 1 lakh crore budget, capital budget increases by 86 percent
Next Story