കെജ്‌രിവാളിന്‍റെ സത്യപ്രതിജ്ഞ: അധ്യാപകരെ നിർബന്ധിപ്പിച്ച് പങ്കെടുപ്പിക്കാനുള്ള ശ്രമം പാളി
text_fieldsന്യൂഡൽഹി: മൂന്നാം തവണയും മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന അരവിന്ദ് കെജ്‌രിവാളിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഡൽഹിയിലെ സ്കൂൾ അധ്യാപകരെ നിർബന്ധമായും പങ്കെടുപ്പിക്കാനുള്ള ശ്രമം പാളി. അധ്യാപകരെ ഹാജരാക്കണമെന്ന പ്രിൻസിപ്പ ൽമാർക്കുള്ള നിർദേശം വിവാദമായതോടെ നിർബന്ധിത ഹാജർ എന്നത് ‘ക്ഷണം’ ആക്കി മാറ്റി പുതിയ സർക്കുലർ പുറത്തിറക്കി.
രാം ലീല മൈതാനിയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ 20 അധ്യാപകരുടെ പട്ടിക തയാറാക്കി സമർപ്പിക്കണമെന്ന് ഡൽഹിയിലെ മുഴുവൻ സർക്കാർ സ്കൂൾ പ്രിൻസിപ്പൽമാരോടും ആവശ്യപ്പെടുന്ന ഒ.എസ്.ഡി രവീന്ദർ കുമാർ ഒപ്പിട്ട സർക്കുലർ ആണ് ആദ്യം ഇറങ്ങിയിരുന്നത്. ഇത് വൻ വിമർശനത്തിന് ഇടയാക്കുകയായിരുന്നു.
മേൽപ്പറഞ്ഞ കാര്യം പരിപാടിയിലേക്കുള്ള ക്ഷണം ആയി പരിഗണിക്കണമെന്നാണ് പുതിയ സർക്കുലർ. പങ്കെടുക്കണമെന്ന് നിർബന്ധമില്ല, പ്രവേശന കവാടത്തിൽ ഹാജരും രേഖപ്പെടുത്തുകയുമില്ല എന്ന് പുതിയ സർക്കുലറിൽ പറയുന്നു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സ്കൂൾ അദ്ധ്യാപകർ, പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, കോർഡിനേറ്റർമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, മുൻ അധ്യാപകർ എന്നിവരെ ‘ക്ഷണിച്ച്’ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലർ പുറപ്പെടുവിച്ചതായി ഡി.ഇ.ഒയും അറിയിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഡൽഹിയിലുണ്ടായ പരിവർത്തനത്തിന്‍റെ ശിൽപികൾ അധ്യാപകരാണെന്നും അതിനാലാണ് ക്ഷണമെന്നും സർക്കുലറിൽ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.