ബൈക്ക് ടാക്സി നിയമലംഘനം: ഒരു ലക്ഷം രൂപവരെ പിഴയീടാക്കുമെന്ന് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ബൈക്ക് ടാക്സികൾക്കെതിരെ ഗതാഗത വകുപ്പ്. 1988 ലെ മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണ് ബൈക്ക് ടാക്സികൾ എന്നും നിയമലംഘനം നടത്തുന്നവരിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി. ഇരു ചക്ര വാഹനങ്ങൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമ ലംഘനമാണ്.
ആദ്യ കുറ്റത്തിന് 5000 രൂപയും രണ്ടാമതും ആവർത്തിച്ചാൽ 10,000 രൂപയും ഒരു വർഷം വരെ തടവുമാണ് ശിക്ഷ. ഡ്രൈവറുടെ ലൈസൻസ് മൂന്നു മാസം വരെ സസ്‍പെൻഡ് ചെയ്യുകയും ചെയ്യും.
ചില ആപ്പ് കമ്പനികൾ വൈക്ക് ടാക്സി സർവീസുകൾ നടത്തുന്നുവെന്ന് പ്രഖ്യാപിക്കുന്നുണ്ട്. ഇത് നിയമവിരുദ്ധമായതിനാൽ ഇത്തരക്കാരിൽ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴയീടാക്കുമെന്നും ഗതാഗത വകുപ്പിന്റെ നോട്ടീസിൽ പറയുന്നു.
ഈ മാസം ആദ്യം മഹാരാഷ്ട്ര സർക്കാർ അനുമതി നൽകാത്തതിനെതിരെ ബൈക്ക് ടാക്സിക്കാർ നൽകിയ ഹരജിയിൽ സുപ്രീം കോടതിയും എതിർ നിലപാടായിരുന്നു സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.