ഡൽഹിയിൽ കോവിഡിെൻറ രണ്ടാം തരംഗമെന്ന് കെജ്രിവാൾ
text_fieldsന്യൂഡൽഹി: തലസ്ഥാന നഗരമായ ഡൽഹിയിൽ കോവിഡ് വ്യാപനത്തിെൻറ രണ്ടാം തരംഗം അവസാനഘട്ടത്തിലെത്തിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സെപ്തംബർ 16 വരെ ഡൽഹിയിൽ 4500 വരെയായിരുന്നു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഇത് കുറഞ്ഞു. 24 മണിക്കൂറിനകം 3700 കേസുകളും അതിൽ താഴെയുമായി. അടുത്ത ദിവസങ്ങളിൽ കോവിഡ് വ്യാപനം കുറയുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന -കെജ്രിവാൾ വിശദീകരിച്ചു.
പ്രതിദിന കണക്കിൽ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത് സെപ്തംബർ 16നാണ്. അന്ന് 4473 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സെപ്തംബർ 15 മുതൽ 19 വരെ ദിനംപ്രതി 4000ലേറെ കേസുകളും 30 മുതൽ 40 വരെ മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ഡൽഹിയിൽ ഇതുവരെ രണ്ടുലക്ഷത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധയിൽ 4638 പേർക്കാണ് ജീവൻ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.